പാന്റ് ഇടാൻ മറന്നതോ, കാൽ കാണുന്നു എന്ന കമ്മെന്റുകൾ വേണ്ട, ദുബായിൽ നിന്നുള്ള ചിത്രങ്ങളുമായി അഹാന.

മലയാള സിനിമമേഖലയിൽ തന്റെതായ ഇടംകൈവരിച്ച താരമാണ് അഹാന കൃഷ്ണൻ.2014ൽ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രമായിരുന്നു ആദ്യമായി അഭിനയിച്ച ചലച്ചിത്രം. മലയാള ചലച്ചിത്ര അഭിനേതാവ് കൃഷ്ണകുമാറിന്റെ മകളാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി.

ലൂക്ക എന്ന ഒറ്റ ചിത്രം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കാൻ അഹാനക്കായി.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.തന്റെ അഭിപ്രായങ്ങൾ പറയുന്നതിൽ മടിക്കാറില്ല. അതുകൊണ്ട് തന്നെ സൈബർ വിമർശനങ്ങളും ഏറെയാണ്.കുടുംബത്തിലെ എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. യുട്യൂബ് ചാനലുകളിൽ വീഡിയോകളും അപ്ലോഡ് ചെയ്യാറുണ്ട്.അതെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസ് ആണ്.

ദുബായിൽ നിന്നുള്ള ചിത്രങ്ങൾ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.ഷോർട്സും ബനിയനുമാണ് വേഷം.അതിൽ ശ്രദ്ധേയമായത് ബനിയനിൽ നാട്ടിൽ എവിടെയാ എന്നെഴുതിരിക്കുന്നു. അതുപോലെ തന്നെ ക്യാപ്ഷനിലും താരം ചോദിച്ചിരുന്നു നാട്ടിൽ എവിടെയാ പറ എന്ന്. നിരവധി പേരാണ് രസകരമായ കമ്മെന്റുകളും ആയി എത്തിയത്. പതിവ് പോലെ ചിത്രങ്ങൾക്ക്‌ മോശം കമ്മെന്റുകളും വരുന്നുണ്ട്.

Scroll to Top