രാമസിംഹമെന്ന് പേരിട്ടാൽ സ്വർഗം ഉറപ്പ്, സംഘികൾക്കുള്ള കിടിലൻ മറുപടി നൽകി ഐഷ സുൽത്താന.

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ഐഷ സുൽത്താന. തന്റെ വ്യക്തമായ നയങ്ങൾ ഇവിടെയും പ്രകടിപ്പിക്കാൻ സംവിധായകയും ആക്റ്റീവിസ്റ്റുമായ ഐഷ മടിക്കാറില്ല. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ ഫോട്ടോയ്ക്ക് വന്ന കമ്മെന്റും അതിന് നൽകിയ മറുപടിയുമാണ്.ലക്ഷദ്വീപ് ഭാഷയിലെഴുതിയ അടിക്കുറിപ്പോടെ ഐഷ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെട്ട കമന്റിന് മറുപടിയായിട്ടാണ് ട്രോൾ പരിഹാസം. തട്ടമിടാത്ത നിങ്ങൾ ന​ര​കത്തിൽ പോകുമെന്നായിരുന്നു പരിഹാസ കമന്റ്. സംഘപരിവാർ അനുകൂല ​അക്കൗണ്ടിന് അതേനാണയത്തിൽ ഐഷ മറുപടി നൽകി. എന്നാൽ പിന്നെ രാമസിം​ഹമെന്ന് പേരിടാം, അതാവുമ്പോൾ സ്വർ​ഗം ഉറപ്പാണെല്ലോയെന്ന് ഐഷ കുറിച്ചു.ഇദ്ദേഹത്തെ ട്രോളിയത് സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ഇപ്പോൾ.

മതം ഉ പേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച് ചലച്ചിത്ര സംവിധായകനും സംഘപരിവാര്‍ സഹയാത്രികനുമായ അലി അക്ബര്‍ പറഞ്ഞിരുന്നു. ഫെയ്സ്ബുക് ലൈവിലൂടെയാണ് അലി അക്ബറിന്റെ പ്രഖ്യാപനം നടത്തിയത്. ഇനി മുതൽ താൻ ‘രാമസിംഹന്‍’ എന്നറിയപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അന്തരിച്ചപ്പോള്‍ ആ വാര്‍ത്തയ്ക്കു നേരേ സമൂഹമാധ്യമങ്ങളിൽ പലരുടെയും പ്ര തികരണങ്ങളിൽ പ്ര തിഷേധിച്ചാണ് മതം വിടുന്നതെന്നും അലി അക്ബര്‍ പറഞ്ഞു. ‘ഞാന്‍ എന്റെ മതം ഉപേക്ഷിക്കുന്നു. എനിക്കോ എന്റെ കുടുംബത്തിനോ ഇനി മതമില്ല. ജന്മം കൊണ്ട് എനിക്കു കിട്ടിയ ഒരു ഉടുപ്പ് ഞാനിന്ന് വലിച്ചെറിയുകയാണ്. ഭാര്യയുമായി വിശദമായി സംസാരിച്ചതിനു ശേഷമെടുത്ത തീരുമാനമാണ്’. മലപ്പുറമാണ് തലസ്ഥാനമെന്ന് നാളെ പറഞ്ഞാൽ അതും അനുസരിക്കേണ്ടി വരുന്ന അവസ്ഥയിലാണ് ഇപ്പോൾ ജീവിക്കുന്നത്. ഇനി ധർമ്മത്തിന്റെ കൂടെ ചലിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

കൃഷ്ണൻ പറഞ്ഞിട്ടുണ്ട്. ഏത് കുലത്തിലാണോ ജീവിക്കുന്നത്. ആ കുലത്തിന്റെ ധർമ്മം പാലിക്കണമെന്ന്. കൃഷ്ണന്റെ ആ ഒരു ഒറ്റ ഉപദേശം കൊണ്ടാണ് ഇത്രയും നാൾ പിടിച്ചു നിന്നത്. ഇനിയത് പറ്റില്ല. ഇനി ധർമ്മത്തിന്റെ വഴിയേ സഞ്ചരിക്കും. 24 മണിക്കൂർ ഞാനും ഭാര്യയും തമ്മിൽ സംസാരിച്ചാണ് ഈ തീരുമാനമെടുത്തത്. സൈന്യത്തിന്റെ ഉയർന്ന വ്യക്തി മ രിച്ചപ്പോൾ ചിരിക്കുന്ന ഇമോജി ഇടുന്നവരുടെ സം സ്‌കാരത്തിനൊപ്പം നിൽക്കാൻ ഇനിയാവില്ല. ഇനി ആ സം സ്‌കാരത്തിന്റെ കൂടെ താനില്ല. നാളെ എന്റെ തലക്ക് ഏതെങ്കിലും കോൺഗ്രസ് എംഎൽഎ വിലയിട്ടേക്കാം. പക്ഷേ അത് വിഷയമല്ല. എനിക്കൊപ്പം ആരുമുണ്ടാകില്ല എന്നറിയാം. എന്നാൽ ഭ യലേശമില്ലാതെ പറയുകയാണ്. ഇത് ഉറച്ച തീരുമാനമാണ്.

Scroll to Top