1.09 കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് ബെൻസ് ജിഎൽഎസ് സ്വന്തമാക്കി ഐശ്വര്യ ലക്ഷ്മി ; ഫോട്ടോസ്

വളരെ ചുരുക്കം സിനിമകളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയമായ ഇടം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി.അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന മനോഹര ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ഐശ്വര്യ. പിന്നീട് മായാനദി എന്ന സിനിമയിലെ അപ്പു എന്ന കഥാപാത്രം താരത്തിനു ഏറെ കൈയടി നേടി കൊടുത്തിരുന്നു.

മലയാളത്തിന് പുറമേ അന്യഭാഷാ ചിത്രങ്ങളിലും സജീവ സാന്നിധ്യമാണ് ഐശ്വര്യ. മോഡലിങ്ങിൽ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് ഐശ്വര്യ. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. ഐശ്വര്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുത്തൻ ചിത്രങ്ങളാണ് ആരാധക ശ്രദ്ധ നേടുന്നത്.

ഇപ്പോഴിതാ മെഴ്‌സിഡസ് ബെൻസ് ജി എൽ എസ് കരസ്ഥമാക്കിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്‌മി. 1.09 കോടി രൂപയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ ആവറേജ് എക്‌സ് – ഷോറൂം വില. ഡീസലിലും പെട്രോളിലും എത്തുന്ന ജി എൽ എസിന് 2925 – 2999 സിസിയുടെ എൻജിനാണ് ഉള്ളത്. ഹീറ്റഡ് ആൻഡ് വേന്റിലേറ്റഡ്‌ മസ്സാജ് സീറ്റുകൾ, ഇന്റഗ്രേറ്റഡ് റഫ്രിജറേറ്റർ, റെയർ സീറ്റുകൾക്ക് ടച്ച് സ്ക്രീൻ ടാബ്‌ലറ്റ്, ഫോൾഡിങ്ങ് സൈഡ് സ്റ്റെപ്‌സ് എന്നിവയും ഈ വാഹനത്തിന്റെ പ്രത്യേകതകളാണ്.

Scroll to Top