ഇനി 10 ദിവസം കഴിഞ്ഞാല്‍ അവന്‍ ട്രാപ്പിലാകും; ജീവിതത്തിലെ പുതിയ സന്തോഷത്തെ കുറിച്ച് അനൂപും ഐശ്വര്യയും !!

ഇന്ത്യൻ ടെലിവിഷൻ നടനും സംവിധായകനും അവതാരകനുമാണ് അനൂപ് കൃഷ്ണൻ.ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സീത കല്യാണം എന്ന ടെലിവിഷൻ പരമ്പരയിലെ കല്യാൺ എന്ന കഥാപാത്രത്താലാണ് അദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത്.ജി പ്രഭ സംവിധാനം ചെയ്ത സംസ്‌കൃത സിനിമയായ ‘ഇഷ്ടി’യിലെ അനൂപിന്റെ കഥാപാത്രം ഏറെ ജനശ്രദ്ധയാകർഷിച്ച ഒന്നായിരുന്നു. ചില സംഗീത ആൽബങ്ങളും അനൂപ് കൃഷ്ണൻ സംവിധാനം ചെയ്തിട്ടുണ്ട്.പരമ്പരയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടൻ ബിഗ് ബോസ് റിയാലിറ്റി ഷോയിലേയ്ക്ക് പോകുന്നത്. ഷോയിൽ മികച്ച പ്രേക്ഷക പിന്തുണ ലഭിച്ച മത്സരാർഥികളിലൊരാളായിരുന്നു അനൂപ്. ഫൈനൽ എട്ടിലും നടന് ഇടം പിടിക്കാൻ കഴിഞ്ഞിരുന്നു. ബിഗ് ബോസ് സീസൺ 3 യുടെ ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

ബിഗ് ബോസ് ഷോയിലൂടെയാണ് അനൂപിന്റെ പ്രണയം പ്രേക്ഷകർ അറിഞ്ഞത്. മോഹൻലാൽ എത്തിയ എപ്പിസോഡിലാണ് അനൂപ് ഇഷയുമായുള്ള പ്രണയകഥ വെളിപ്പെടുത്തിയിരുന്നു. അനൂപിനോടൊപ്പം ഷോയിലൂടെ ചർച്ചയായ പേരായിരുന്നു ഇഷയുടേത്. തന്റേയും കുടുംബത്തിന്റേയും ചെറിയ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. ഐശ്വര്യയും സോഷ്യൽ മീഡിയയിൽ സജീവമാണ്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ”10 ദിവസം കൂടിയേയുള്ളൂ. അത് കഴിഞ്ഞാല്‍ അവന്‍ ട്രാപ്പിലാവുമെന്നായിരുന്നു” ഐശ്വര്യ കുറിച്ചത്. അനൂപിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച കൊണ്ടാണ് ഇക്കാര്യം പറ‍ഞ്ഞത്.ജനുവരി 23 ന് ആണ് ഇവരുടെ വിവാഹം. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഞങ്ങളും കാത്തിരിക്കുകയാണെന്നാണ് പ്രേക്ഷകരും പറയുന്നത്.

Scroll to Top