അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് മകൾ കടന്ന സന്തോഷം പങ്കുവെച്ച് ദിവ്യ ഉണ്ണി !!

മലയാള സിനിമയിലെ ഒരു കാലഘട്ടത്തിന്റെ പ്രിയപ്പെട്ട നടിയായിരുന്നു ദിവ്യ ഉണ്ണി. തൊണ്ണൂറുകളിൽ മഞ്ജുവാര്യർക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട നായികമാരിൽ ഒരാൾ. അഭിനയത്തിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും നൃത്തപരിപാടികളും മറ്റുമായി സജീവമാണ് ദിവ്യയുടെ കലാജീവിതം.സോഷ്യല്‍ മീഡിയയിലും സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങള്‍ എല്ലാം ശ്രദ്ധേയമാകാറുണ്ട്.ഭാഷകളിലായി ഏകദേശം 50 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.അമേരിക്കൻ ജാലകം എന്ന ഒരു ടെലിവിഷൻ പരിപാടിയിൽ അവതാരികയായും പ്രവർത്തിച്ചു വരുന്നു. എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിൽ ഭരത് ഗോപിയുടെ മകളായി അഭിനയിച്ചുകൊണ്ട് മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ചു.

2002ല്‍ അമേരിക്കന്‍ മലയാളിയായ ഡോ സുധീര്‍ ശേഖറിനെ വിവാഹം ചെയ്തു. വിവാഹത്തോടെ താരം ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്നു.എന്നാല്‍ പിന്നീട് ആ ബന്ധം ഉപേക്ഷിച്ചു.രണ്ട് കുട്ടികളാണ് ഈ ബന്ധത്തിൽ ഉള്ളത്.2018 ഫെബ്രുവരി 4ന് മുംബൈ മലയാളിയായ അരുണ്‍ കുമാറിനെ വിവാഹം ചെയ്തു. ഇതിൽ ഇരുവർക്കും ഒരു മകൾ കൂടെയുണ്ട്.കഴിഞ്ഞ ദിവസങ്ങളില്‍ കുടുംബത്തോടൊപ്പം ചോറ്റാനിക്കര ക്ഷേത്രത്തിലും ഗുരുവായൂര്‍ അമ്പലത്തിലും ദര്‍ശനം നടത്തുന്ന ചിത്രങ്ങളും ദിവ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.താരം പങ്കുവെക്കുന്ന കുടുംബസമേതമുള്ള ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ ഇളയ മകൾ ഐശ്വര്യ വിദ്യാരംഭം കുറിച്ച സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ് താരം.കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രത്തിൽ മകളെ എഴുത്തിനിരുത്തുന്ന ചടങ്ങിന്റെ വിഡിയോയാണ് താരം പങ്കുവച്ചത്. അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേയക്ക് മകൾ കടന്നുവെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നുമാണ് വിഡിയോയ്​ക്കൊപ്പം ദിവ്യ ഉണ്ണി കുറിച്ചത്.നിരവധി പേരാണ് ആശംസയുമായി എത്തിയിരിക്കുന്നത്.

Scroll to Top