അതീവ ഗ്ലാമറസ് ലുക്കിൽ ഐശ്വര്യ; സ്വപ്നസുന്ദരിയെന്ന് ആരാധകർ !! വൈറൽ ഫോട്ടോ

വളരെ ചുരുക്കം സിനിമകളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയമായ ഇടം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന മനോഹര ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ഐശ്വര്യ. പിന്നീട് മായാനദി എന്ന സിനിമയിലെ അപ്പു എന്ന കഥാപാത്രം താരത്തിനു ഏറെ കൈയടി നേടി കൊടുത്തിരുന്നു.മലയാളത്തിന് പുറമേ അന്യഭാഷാ ചിത്രങ്ങളിലും സജീവ സാന്നിധ്യമാണ് ഐശ്വര്യ.

മോഡലിങ്ങിൽ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് ഐശ്വര്യ. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം.അർച്ചന 31 നോട്ടൗട്ട് എന്ന ചിത്രമാണ് ഐശ്വര്യ ലക്ഷ്മിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി ഈ വർഷം കൈനിറയെ ചിത്രങ്ങളാണ് ഐശ്വര്യയുടേതായി റിലീസിനൊരുങ്ങുന്നത്. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ ഇതിൽ പ്രധാന ചിത്രങ്ങളിൽ ഒന്നാണ്.

ഇപ്പോഴിതാ ഡൗൺ ടൗൺ മിറർ എന്ന മാഗസിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഐശ്വര്യ ലക്ഷ്മി പങ്കുവെച്ചത്.അതീവ ഗ്ലാമറസ് ആയിട്ടാണ് താരം ഫോട്ടോയിൽ . മാഗസിന്റെ മെയ്, 2022 ഇഷ്യൂവിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഐശ്വര്യ പങ്കുവെച്ചത്. ‘സ്വപ്നസുന്ദരി’, ‘ഐഷു ലവ്’ എന്നിങ്ങനെ നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

Scroll to Top