വെള്ള ഡ്രസിൽ അഴകിന്റെ ദേവതയായി ഐശ്വര്യ റായ്, ഫോട്ടോസ് കണ്ടിരുന്ന് പോകുമെന്ന് ആരാധകർ.

സഞ്ചയ് ലീലാ ബൻസാലിയുടെ ഹം ദിൽ ദേ ചുകേ സനം എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡ് സിനിമാലോകത്ത് എത്തിയ താരമാണ് ഐശ്വര്യ റായ്.ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. തുടർന്ന് സഞ്ചയ് ലീലാ ബൻസാലിയുടെ അടുത്ത ചിത്രമായ ദേവദാസിലും ഐശ്വര്യ അഭിനയിച്ചു. 2002-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിംഫെയർ അവാർഡും കരസ്ഥമായി.

തുടർന്ന് ഹിന്ദിയിൽ സജീവമായ ഐശ്വര്യ ഹിന്ദിയെക്കൂടാതെ തമിഴ്, ബംഗാളി സിനിമകളിലും ബ്രൈഡ് ആൻ പ്രിജുഡിസ് , മിസ്‌ട്രസ് ഓഫ് സ്പൈസസ് , ലാസ്റ്റ് റീജിയൻ എന്നീ അന്തർദേശീയ ചലച്ചിത്രങ്ങളിലും അഭിനയിക്കുകയുണ്ടായി.2007 ഏപ്രിൽ 20-ന്‌ പ്രശസ്ത ബോളിവുഡ് ചലച്ചിത്ര താരം അഭിഷേക് ബച്ചനെ ഇവർ വിവാഹം ചെയ്തു. 2011 നവംബർ 14ന് അഭിഷേക്-ഐശ്വര്യ ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു.സോഷ്യൽ മീഡിയയിലൂടെ താരം ഇടയ്ക്കിടയ്ക്ക് ഫോട്ടോസ് പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് ഐശ്വര്യയുടെ പുതിയ ഫോട്ടോസാണ്.

പാരീസ് ഫാഷൻ വീക്കിൽ തിളങ്ങിയ ഐശ്വര്യ റായ്യുടെ ഫോട്ടോയാണ് വൈറൽ.അഴകിന്റെ പ്രതീകമായ മുൻ ലോകസുന്ദരിയിൽ കണ്ണുടക്കി പാരിസ് ഫാഷൻ ലോകം ഒന്നടങ്കം പറഞ്ഞു ‘ഷീ ഈസ്‌ ദി ബെസ്റ്റ്’ വെള്ള നിറത്തിലുള്ള പ്ലീറ്റഡ് ഡ്രസ്സിന് ഒപ്പം ഫ്യൂഷിയ പിങ്ക് ലിപ്സ്റ്റിക്ക് അണിഞ്ഞു മാലാഖ പോലെ അവൾ റാമ്പിൽ.ഹെലൻ മിറൻ, ആംബർ ഹേർഡ്, കൂടാതെ അച്ഛൻ-മകൾ ജോഡി, നിക്കോളാജ് കോസ്റ്റർ-വാൾഡൗ, ഫിലിപ്പ കോസ്റ്റർ-വാൽഡൗ തുടങ്ങിയ ഹോളിവുഡ് താരങ്ങൾക്കൊപ്പം താരം റാംപിൽ എത്തിയത്

PHOR

Scroll to Top