വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സൗമ്യ നിഷേധിച്ചു,അതാണ് കൊലപാതകം ആസൂത്രണം ചെയ്യാൻ പ്രേരിപ്പിച്ചത് : അജാസിന്റെ വാക്കുകൾ.

മാവേലിക്കര വള്ളികുന്നത്ത് പൊലീസുകാരി സൗമ്യയെ കൊലപ്പെടുത്തിയ അജാസ് മരിച്ചു.പൊള്ളലേറ്റ് ആലപ്പുഴ വണ്ടാനം മെഡിക്കൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികില്സയിലായിരുന്നു.സൗമ്യയെ കൊലപ്പെടുത്താൻ നോക്കിയപ്പോഴാണ് അജാസിനും പൊള്ളലേറ്റത്ത്.അവസാന നിമിഷങ്ങളിൽ മരുന്നുകളോട് പ്രതികരിക്കാതെ വന്നു.അഞ്ച ദിവസമായി ചികിത്സയിലായിരുന്നു.കിഡ്നിയും തകരാറിലായിരുന്നു .അടിവയറ്റിലും കഴുത്തിലുമാണ് പരുക്കുകൾ ഏറ്റത്.കൊലപാതകം ചെയ്യാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ച് അജാസ് പൊലീസിന് മൊഴി നൽകിയിരുന്നു.
അജാസിന്‍റെ വാക്കുകള്‍ ഇങ്ങനെ: സൗമ്യയുമായി അഞ്ചുവർഷത്തിൽ അധികമായി അടുപ്പമുണ്ട്. മനസിൽ പ്രണയമായിരുന്നു. വിവാഹം കഴിക്കാൻ ആഗ്രഹം അറിയിച്ചെങ്കിലും സമ്മതം നൽകിയില്ല. അടുത്തിടെ ആയി അവഗണ കൂടി. സാമ്പത്തിക ബാധ്യതകൾ തീർത്തു പൂർണമായും തന്നെ ഒഴിവാക്കാൻ ശ്രമം തുടങ്ങിയതോടെ ദേഷ്യമായി. ഒന്നിച്ചു ജീവിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ ഒന്നിച്ചു മരിക്കണം എന്ന് ഉറപ്പിച്ചു. അങ്ങനെ ആണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊച്ചിയിൽ നിന്ന് ആയുധങ്ങളും പെട്രോളും കാറിൽ കരുതി. വാഹനം ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടുകയും കുത്തുകയും ചെയ്തു. സൗമ്യക്കൊപ്പം സ്വന്തം ശരീരത്തിലും പെട്രോൾ ഒഴിച്ചു. അങ്ങിനെയാണ് തനിക്ക് പൊള്ളൽ ഏറ്റത്.