ന്യൂ ഇയർ ആഘോഷമാക്കി അജിത്തും കുടുംബവും ; സ്റ്റൈലിഷ് ലുക്കിൽ ശാലിനിയും മകളും !!

തെന്നിന്ത്യയുടെ പ്രിയ താര ദമ്പതികളാണ് അജിത്തും ശാലിനിയും.ഫാസിൽ സംവിധാനം ചെയ്ത എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു ശാലിനിയുടെ തുടക്കം. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമ്പതിലധികം ചിത്രങ്ങളിൽ ബാലതാരമായി വേഷമിട്ട ശാലിനി അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് നായികയായി വീണ്ടുമെത്തുന്നത്. തമിഴിലും മലയാളത്തിലുമായി ഹിറ്റ് നായികയായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടൻ അജിത്തുമായുള്ള താരത്തിന്റെ പ്രണയവിവാഹം.

താരദമ്പതികളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ് പതിവ്.ശാലിനിയ്ക്കും മക്കൾക്കുമൊപ്പമുള്ള അജിത്തിന്റെ ചിത്രം മലയാളി പ്രേക്ഷകരും ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.കഴിഞ്ഞ വർഷം നവംബറിലാണ് ഇൻസ്റ്റഗ്രാമിൽ തന്റെ പുതിയ അക്കൗണ്ട് തുറന്ന് നടി സജീവമായത്. കുടുംബത്തിന്റെ യാത്രകളുടെയും മറ്റും വിശേഷങ്ങളാണ് ചിത്രങ്ങളിലൂടെ ശാലിനി പങ്കുവയ്ക്കുന്നത്.ഇപ്പോഴിതാ, ന്യൂ ഇയർ ആഘോഷ ചിത്രങ്ങൾ പിണക്കുവെച്ചിരിക്കുകയാണ് ശാലിനി.

അജിത്തിനും മക്കൾക്കുമൊപ്പമുള്ള മനോഹര ചിത്രങ്ങളാണ് ആരാധകർക്കായി താരം പങ്കുവച്ചത്. മകൾ അനൗഷ്കയ്ക്കൊപ്പം സ്റ്റൈലിഷ് ലുക്കിലാണ് ശാലിനെയെയും കാണാനാകുക.എല്ലാവര്ക്കും സന്തോഷകരവും സമാധാനപൂർവ്വവുമായ ഒരു ന്യൂ ഇയർ ആശംസിക്കുന്നു എന്ന് ശാലിനി ചിത്രങ്ങൾക്കൊപ്പം കുറിച്ചു.അനൗഷ്ക വലിയ കുട്ടിയായെന്നും ശാലിനെയെയും അനൗഷ്കയെയും കണ്ടാൽ സഹോദരിമാരാണെന്നേ തോന്നൂ എന്നാണ് ആരാധകരുടെ കമന്റുകൾ.

Scroll to Top