ബ്രൈഡൽ ഷവർ ചിത്രങ്ങളുമായി മഞ്ഞിൽ വിരിഞ്ഞ പൂവിലെ അഖിന ഷിബു.

ആല്‍ബം പാട്ടുകളിലൂടെയാണ് അഖിന അഭിനയരംഗത്തേക്ക് ചേക്കേറിയ താരമാണ് അഖിന ഷിബു .പിന്നീട് സീരിയലുകളില്‍സീരിയല്‍ പ്രേമികളായ മലയാളികളുടെ ഇഷ്ടപരമ്പരകളില്‍ ഒന്നാണ് മഞ്ഞില്‍ വിരിഞ്ഞ പൂവ്. ഇതിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. മഞ്ഞില്‍ വിരിഞ്ഞ പൂവിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അഖിന.സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് അഖിന. താരം തന്റെ കുടുംബത്തിനൊപ്പമുള്ള സന്തോഷനിമിഷങ്ങളും ലൊക്കേഷനിലെ വിശേഷങ്ങളെല്ലാം ഇതിലൂടെ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ അഖിനയുടെ വിവാഹ വിശേഷങ്ങളാണ് ആരാധകര്‍ ആഘോഷമാക്കുന്നത്.താരത്തിന്റെ എൻഗേജ്മെന്റ് വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.അതെല്ലാം തന്നെ വൈറൽ ആകുകയും ചെയ്തു.അരുൺ പാറയിലാണ് വരൻ.ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ ബ്രൈഡൽ ഷവറിന്റെ ചിത്രങ്ങൾ ആണ്.

കറുപ്പ് ഗൗൺ ആണ് ബ്രൈഡൽ ഷവറിന് ധരിച്ചത്. ‘കൗണ്ട്ഡൗൺ’ തുടങ്ങുന്നുവെന്നാണ് ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.ഫോട്ടോയിൽ കൂടുതൽ സുന്ദരി ആയാണ് താരം ഉള്ളത്. നിരവധി പേരാണ് ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top