കൂട്ടുകാർക്കൊപ്പം ബ്രൈഡൽ ഷവറും ഹൽദിയും ആഘോഷമാക്കി എലീന പടിക്കൽ ; ഫോട്ടോസ് !!!

അവതാരകയും നടിയുമായി മലയാളികൾക്ക് മുന്നിൽ തിളങ്ങിയ താരമാണ് എലീന പടിക്കൽ. ഭാര്യ എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ ഉള്ളിലേക്ക് വില്ലത്തിയായാണ് കടന്നു വന്നത്. ഒറ്റ സീരിയൽ കൊണ്ട് പ്രേക്ഷക ഹൃദയത്തിൽ സാന്നിധ്യം കണ്ടെത്താൻ എലീനയ്ക്ക് കഴിഞ്ഞത് അവളിലെ അഭിനയിക്കാനുള്ള കഴിവ് കൊണ്ട് തന്നെയാണ്.ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന ബിഗ് ബോസിലൂടെ എലീനയുടെ വ്യക്തിത്വത്തെ ആളുകൾ ഏറ്റെടുക്കുകയായിരുന്നു. താരത്തിന്റെ വിവാഹ നിശ്ചയവും പിന്നീടുള്ള വിശേഷങ്ങളുമെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

ബിഗ് ബോസിനിടെ തന്റെ പ്രണയത്തെ കുറിച്ചും വീട്ടുകാർ ആ ബന്ധത്തിന് എതിരാണെന്നൊക്കെയുള്ള കാര്യങ്ങൾ എലീന തുറന്നു സംസാരിച്ചിരുന്നു.ഇപ്പോഴിതാ താരത്തിന്റെ വിവാഹത്തിന് മുമ്പുള്ള ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മെഡിയയിൽ വൈറലാകുന്നത്.ആഗസ്റ്റ് മുപ്പത്തിനാണ് താരത്തിന്റെ വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുന്നത്, കോഴിക്കോട് വെച്ചാണ് എലീന പടിക്കലിന്റെയും രോഹിതിന്റെയും വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുന്നത്, ഹിന്ദു ക്രിസ്ത്യൻ ആചാര പ്രകാരമാണ് ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം മെഹന്ദിയുടെ ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു. ‘പരം സുന്ദരി’ എന്ന ഗാനത്തിന് ചുവടുവയ്ക്കുന്ന വിഡിയോയും സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട് .പർപ്പിള്‍ ലെഹങ്കയാണ് അതീവ സുന്ദരിയായാണ് താരം ഫോട്ടോയിൽ .താൻസ് കൗച്ചറാണ് എലീനയുടെ ലെഹങ്ക ഡിസൈൻ ചെയ്തത്. പർപ്പിൾ നിറത്തിന്റെ പ്രൗഢിക്കൊപ്പം എംബ്രോയ്ഡറിയുടെ മനോഹാരിത ലെഹങ്കയെ ആകർഷകമാക്കുന്നു.ഇതിന് പിന്നാലെ ഹൽദിയുടെയും ബ്രൈഡൽ ഷവറിന്റെയും ചിത്രങ്ങളാണ് പുറത്തു വരുന്നത്.

ബ്രൈഡ് ടു ബി ആഘോഷത്തിൽ ആഭരണവും മേക്കപ്പ് ഒന്നും ഇല്ലാതെയാണ് താരം സുഹൃത്തുക്കൾക്കൊപ്പം ആഘോഷിച്ചത്, വെള്ളയിൽ പൂക്കളുടെ ഡിസൈൻ ഉള്ള വെള്ള ഗൗൺ ആണ് താരം ധരിച്ചിരുന്നത്, കൂടാതെ ബിഗ്‌ബോസിലെ ഉറ്റ സുഹൃത്തുക്കളായ രേഷ്‌മയും അലക്‌സാൻഡ്രയും അടക്കം താരത്തിന്റെ നിരവതി സുഹൃത്തുക്കൾ ആണ് ആഘോഷത്തിൽ പങ്കെടുത്തത്, ബ്രൈഡ് ടു ബിയിൽ കേക്ക് മുറിച്ച് ആഘോഷിക്കുന്ന വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

Scroll to Top