ആലിയാ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ !!

അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിൽ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായി . മുംബൈ ചെമ്പൂരിലെ ആര്‍.കെ ഹൌസിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹ ചിത്രങ്ങള്‍ ആലിയ ഭട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.പഞ്ചാബി രീതിയിലുള്ള വിവാഹ ചടങ്ങുകളാണ് നടന്നത്.വിവാഹച്ചടങ്ങില്‍സിനിമ,രാഷ്ട്രീയ,വ്യവസായ രംഗത്തുള്ള പ്രമുഖര്‍ പങ്കെടുത്തു. രണ്‍ബീറിന്റെ മാതാവ് നീതു കപൂര്‍, സഹോദരി റിദ്ധിമ കപൂര്‍, ബന്ധുക്കളായ കരീന കപൂര്‍, കരീഷ്മ കപൂര്‍ തുടങ്ങിയവരും. ആലിയ ഭട്ടിന്റെ പിതാവ് മഹേഷ് ഭട്ട്, മാതാവ് സോണി രസ്ദാന്‍, സഹോദരി ഷഹീന്‍ ഭട്ട് തുടങ്ങിയവരും വിവാഹത്തിന് എത്തിയിരുന്നു.സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി ഞായറാഴ്ച വിവാഹ സല്‍ക്കാരം നടക്കും. സബ്യസാചിയും മനീഷ് മല്‍ഹോത്രയും രൂപകല്‍പന ചെയ്ത വസ്ത്രങ്ങളാണ് രണ്‍ബീറും ആലിയയും അണിഞ്ഞത്.

കത്രീനയുമായിട്ടുള്ള പ്രണയം അവസാനിപ്പിച്ചതിന് ശേഷമാണ് രണ്‍ബീര്‍ ആലിയയുമായി ഇഷ്ടത്തിലാവുന്നത്. ബ്രഹ്മാസ്ത്ര യാണ് രണ്‍ബീറും ആലിയയും ആദ്യമായി ഒരുമിച്ച ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും പ്രണയത്തിലാണെന്ന നി​ഗമനം പുറത്തുവന്നത്.വിവാഹവേദിയിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം വിലക്കിയിരുന്നു. അതിഥികള്‍ ക്യാമറ ഉപയോഗിക്കുന്നതില്‍ കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ആലിയ പുറത്തുവിട്ട പോസ്റ്റിലൂടെയാണ് ആരാധകര്‍ കാത്തിരുന്ന വിവാഹ ചിത്രങ്ങള്‍ പുറംലോകം കണ്ടത്.

രണ്‍ബീര്‍ കപൂറിനെപ്പറ്റി ആലിയ ഭട്ട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായിരിക്കുന്നത്.രണ്‍ബീര്‍ കപൂറിനെ ആദ്യമായി കാണുന്നത് തന്റെ പതിനൊന്നാം വയസിലാണെന്നാണ് ആലിയ ഭട്ട് പറയുന്നത്. സഞ്ജയ് ലീല ബന്‍സാലിയെ കാണാന്‍ സെറ്റില്‍ എത്തിയപ്പോഴാണ് രണ്‍ബീറിനെ ആദ്യം കാണുന്നത്. ആ സമയത്ത് രണ്‍ബീര്‍, ബന്‍സാലിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ആദ്യം കണ്ടപ്പോള്‍ തന്നെ രണ്‍ബീറിനോട് ക്രഷ് തോന്നിയിരുന്നു. അവിടെവച്ച് സോനം കപൂറിനേയും കണ്ടിരുന്നു. പക്ഷേ അത് തനിക്ക് ഓര്‍മയില്ലെന്നാണ് ആലിയ ചിരിച്ചുകൊണ്ട് പറയുന്നത്.അന്ന് രണ്‍ബീറിനൊപ്പം തോലില്‍ തലവച്ച് ഏതാനും ചിത്രങ്ങള്‍ എടുത്തിരുന്നു. ആ സമയത്തും താന്‍ രണ്‍ബീറുമായി പ്രണയത്തിലായിരുന്നുവെന്നാണ് സഞ്ജയ് സാര്‍ കളിയാക്കി പറയുന്നത്. സാവരിയയുടെ ആദ്യ ഫ്രയിം കണ്ടപ്പോള്‍ തന്നെ രണ്‍ബീറുമായി താന്‍ പ്രണയത്തിലായി. സ്‌ക്രീനില്‍ താന്‍ കണ്ട രണ്‍ബീറിനെയല്ല ജീവിതത്തില്‍ കണ്ടത്. താന്‍ യഥാര്‍ത്ഥത്തില്‍ അവനെ കണ്ടുമുട്ടുമ്പോള്‍ തികച്ചും വ്യത്യസ്തനാണെന്നും ആലിയ കൂട്ടിച്ചേര്‍ത്തു.

Scroll to Top