ഓടി ചാടി വരന്റെ വീട്ടിലേക്ക് ആലീസ് ; വീഡിയോ

സീരിയൽ നടി ആലീസ് ക്രിസ്റ്റി വിവാഹിതയായി. പത്തനംതിട്ട സ്വദേശിയായ സജിൻ സജി സാമുവലാണ് ആലീസിന്റെ വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.ആലിസിന്റെ സുഹൃത്തു വഴിയുള്ള ആലോചനയാണ് വിവാഹത്തിലെത്തിയത്. ഒന്നര വർഷം മുമ്പ് വിവാഹം ഉറപ്പിച്ചിരുന്നു.കോവിഡും പ്രഫഷനൽ തിരക്കുകളും കാരണം വിവാഹം നീണ്ടു പോവുകയായിരുന്നു.തിരുവനന്തപുരം സ്വദേശിയാണ് ആലീസ് . വിവാഹ ശേഷമുള്ള പ്രതികരണങ്ങളും ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങള്‍ പങ്കുവെച്ച് സജീവമാണ് ആലീസ് ക്രിസ്റ്റി. ഇടയ്ക്ക് സജിനും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. അടുത്തിടെയായിരുന്നു സജിന്റെ ഗൃഹപ്രവേശം.

[

നവംബർ 18 ന് താൻ വിവാഹിതയാകാൻ പോകുന്നുവെന്ന് സേവ് ദി ഡേറ്റിലൂടെ താരം നേരത്തെ അറിയിച്ചിരുന്നു. പ്രണയ വിവാഹമല്ലെന്നും വീട്ടുകാർ തീരുമാനിച്ചുറപ്പിച്ചതാണ് വിവാഹമെന്നും ആലീസ് പറഞ്ഞിരുന്നു.റിസപ്ഷൻ ശേഷം താരം വരന്റെ വീട്ടിലേക്ക് പോകുന്ന വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത് . പീകോക്ക് ബ്ലൗസും പച്ച സാരിയും ആയിരുന്നു താരം അണിഞ്ഞിരുന്നത്. ഈ ഡ്രെസ്സിലുള്ള ഫോട്ടോഷൂട്ടിന് ശേഷമാണ് താരം കാറിൽ കയറി വീട്ടിലേക്ക് പോകുന്നത് .

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. ജനപ്രീതി നേടിയ നിരവധി സീരിയലുകളിൽ തിളങ്ങിയ ആലീസ് ഇപ്പോൾ സി കേരളത്തിലെ ‘മിസിസ് ഹിറ്റ്‌ലർ’ എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.

Scroll to Top