ലെഹങ്കയിൽ രാജകുമാരിയെ പോലെ ; മെഹന്ദി ചിത്രങ്ങൾ പങ്കുവെച്ച് എലീന പടിക്കൽ

അവതാരകയും നടിയുമായി മലയാളികൾക്ക് മുന്നിൽ തിളങ്ങിയ താരമാണ് എലീന പടിക്കൽ. ഭാര്യ എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ ഉള്ളിലേക്ക് വില്ലത്തിയായാണ് കടന്നു വന്നത്. ഒറ്റ സീരിയൽ കൊണ്ട് പ്രേക്ഷക ഹൃദയത്തിൽ സാന്നിധ്യം കണ്ടെത്താൻ എലീനയ്ക്ക് കഴിഞ്ഞത് അവളിലെ അഭിനയിക്കാനുള്ള കഴിവ് കൊണ്ട് തന്നെയാണ്.ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന ബിഗ് ബോസിലൂടെ എലീനയുടെ വ്യക്തിത്വത്തെ ആളുകൾ ഏറ്റെടുക്കുകയായിരുന്നു. താരത്തിന്റെ വിവാഹ നിശ്ചയവും പിന്നീടുള്ള വിശേഷങ്ങളുമെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ബിഗ് ബോസിനിടെ തന്റെ പ്രണയത്തെ കുറിച്ചും വീട്ടുകാർ ആ ബന്ധത്തിന് എതിരാണെന്നൊക്കെയുള്ള കാര്യങ്ങൾ എലീന തുറന്നു സംസാരിച്ചിരുന്നു.

ഇപ്പോഴിതാ താരം മെഹന്ദി ആഘോഷത്തിന് ഒരുങ്ങിയ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.പർപ്പിള്‍ ലെഹങ്കയാണ് അതീവ സുന്ദരിയായാണ് താരം ഫോട്ടോയിൽ .താൻസ് കൗച്ചറാണ് എലീനയുടെ ലെഹങ്ക ഡിസൈൻ ചെയ്തത്. പർപ്പിൾ നിറത്തിന്റെ പ്രൗഢിക്കൊപ്പം എംബ്രോയ്ഡറിയുടെ മനോഹാരിത ലെഹങ്കയെ ആകർഷകമാക്കുന്നു.ഈ ലെഹങ്കയണിഞ്ഞ് ‘പരം സുന്ദരി’ എന്ന ഗാനത്തിന് ചുവടുവയ്ക്കുന്ന വിഡിയോയും സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട് .

സ്റ്റൈലിഷ് ചോക്കർ സെറ്റും കമ്മലും നെറ്റിച്ചുട്ടിയുമാണ് ആക്സസറീസ്. ചുണ്ടുകളും കണ്ണുകളും ഹൈലൈറ്റ് ചെയ്താണ് മേക്കപ്. മൈലാഞ്ചി ഇടുന്നതും മെഹന്ദിക്കായി ഒരുങ്ങുന്നതും എലീന ഇൻസ്റ്റഗ്രാം സ്റ്റോറി ആക്കിയിരുന്നു.അലീന ജോസഫ് ആയിരുന്നു താരത്തെ മേക്കപ് ചെയ്തിരിക്കുന്നത് . സഫ്‌വാനയാണ് മൈലാഞ്ചി അണിയിച്ചത്. പേഴ്സനൽ സ്റ്റൈലിസ്റ്റ് നിതിൻ സുരേഷ് ആണ് താരത്തെ ഒരുക്കിയത്. Thanz’s couture ആണ് ഈ മനോഹര outfit ഒരുക്കിയത്.

Scroll to Top