ചുറ്റുമുള്ളവർക്ക് പ്രചോദനം ആകുന്നവൾ സ്ത്രീ, സ്നേഹിക്കാനും അംഗീകരിക്കാനും പഠിപ്പിക്കുവൾ സ്ത്രീ, പുത്തൻ ഫോട്ടോസ് പങ്കുവെച്ച് അമല പോൾ.

സംവിധായകൻ ലാൽ ജോസ് അമലയെ തന്റെ നീലത്താമര എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് അമല പോൾ . നീലത്താമര വിജയമായെങ്കിലും അമലയ്ക്ക് പിന്നീട് നല്ല അവസരങ്ങൾ ലഭിച്ചില്ല. പിന്നീട് തമിഴിൽ ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. സാമിയുടെ വിവാദചിത്രമായ സിന്ധു സമവേലി എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ അമല അറിയപ്പെട്ടു തുടങ്ങി. പിന്നീട് മൈന എന്ന സിനിമയിലൂടെ മുൻ നിരയിലേയ്ക്ക് എത്തുകയും ചെയ്തു. മൈന ഒട്ടേറെ പുരസ്കാരങ്ങൾ നേടി.2011 ഇൽ ഇത് നമ്മുടെ കഥ എന്ന മലയാളം സിനിമയിൽ അഭിനയിച്ചു.

തുടർന്ന് വികടകവി എന്ന തമിഴ് സിനിമയിലും. കുറഞ്ഞ ബഡ്ജറ്റിലുള്ള ഈ സിനിമകൾ ശ്രദ്ധിക്കപ്പെട്ടില്ല. ശേഷം വിക്രം നായകനായ ദൈവതിരുമകൾ എന്ന ചിത്രത്തിൽ അഭിനയിച്ചു. തെലുങ്കിൽ രാം ഗോപാൽ വർമ്മയുടെ ബേജവാദായിൽ വേഷം ചെയ്ത് തെലുഗു സിനിമാ ലോകത്ത് പേരെടുത്തു.സോഷ്യൽ മീഡിയയിൽ സജീവമായ താരം വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിത വൈറൽ ആകുന്നത് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. പോസ്റ്റിൽ താരം തന്റെ ഫോട്ടോയാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.ഫോട്ടോയ്‌ക്കൊപ്പം താരം കുറിച്ചത് ഇങ്ങനെ,

എല്ലാ തലങ്ങളിലും, മനസ്സിന്റെ ശരീരത്തിലും ആത്മാവിലും സ്വയം അറിയാനും അംഗീകരിക്കാനും സ്നേഹിക്കാനും പഠിപ്പിക്കുന്നത് ഒരു സ്ത്രീയാണ്. ഒരു സ്ത്രീ വ്യക്തിപരമായ വളർച്ചയിലും സ്വയം അവബോധത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, സമാധാനം, സ്നേഹം, സന്തോഷം, അഭിനിവേശം, വിനോദം എന്നിവ നിറഞ്ഞ ഒരു ജീവിതം കൂടുതൽ അനുഭവിക്കുന്നു.തന്റെ ജീവിതം അവൾ ആഗ്രഹിക്കുന്നതെന്തും ആക്കാനുള്ള പരിധിയില്ലാത്ത ശേഷി തനിക്കുണ്ടെന്ന് മനസ്സിലാക്കുന്ന ഒരു സ്ത്രീ. അവളുടെ നന്ദിയും സമൃദ്ധിയും കാരണം ചുറ്റുമുള്ളവർക്ക് നൽകാൻ പ്രചോദിതമായ ഒരു സ്ത്രീ

PHOTOS

Scroll to Top