മകൾ കാമുകനൊപ്പം ഒളിച്ചോടിയതിന് പിന്നാലെ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ പതിച്ച് അമ്മ.

സമൂഹത്തിൽ നിരവധി പ്രണയവിവാഹങ്ങളും ഒളിച്ചോട്ടങ്ങളുമെല്ലാം നടക്കുന്നു.അതിനെല്ലാം പലരീതിയിലാണ് പലരും പ്രതികരിക്കുന്നത്.ഇപ്പോഴിതാ വൈറലാകുന്നത് തിരുനെൽവേലി ജില്ലയിലെ തിശയൻവിളയിലാണ് സംഭവമാണ്.മകൾ തൊട്ടടുത്ത വീട്ടിലെ ആളുമായി ഒളിച്ചോടി പോയതിന് പിന്നാലെ മകൾ മരിച്ചു എന്നതിൽ പോസ്റ്റർ ഒട്ടിക്കുകയായിരുന്നു.പത്തൊൻപത്കാരിയായ അഭി ഓഗസ്റ് 14 നാണ് സന്തോഷുമായി ഒളിച്ചോടിപോയി വിവാഹം കഴിക്കുന്നത്.അതേത്തുടർന്നുള്ള പ്രതികാരമായാണ് അമ്മ അമരാവതി പോസ്റ്റർ അടിപ്പിക്കുന്നത്.മഞ്ഞപിത്തം മൂലം മരിച്ചു എന്നാണ് പോസ്റ്ററിൽ പറയുന്നത്.

100 പോസ്റ്ററുകളാണ് അമരാവതി അടിച്ചിറക്കിയത്.നാടുമുഴുവൻ ഒട്ടിക്കാനായിരുന്നു അമ്മയുടെ നീക്കം.അഭിയുടെ ഭർത്താവ് സന്തോഷ് നടത്തിയ അന്വേഷണത്തിൽ അമരാവതിയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തി.സന്തോഷ് പോസ്റ്റർ പതിപ്പിച്ച വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് വിശദീകരണം ചോദിച്ചപ്പോൾ ഭർത്താവ് മരിച്ച തനിക്ക് മകൾ ഇങ്ങനെ ചെയ്തത് സഹിക്കാനായില്ലെന്നായിരുന്നു അമരാവതിയുടെ മറുപടി.മൂന്ന് പെണ്മക്കളെയും വളരെ കഷ്ടപ്പെട്ടാണ് ഇവർ വളർത്തിയത്. സന്തോഷ് നേരത്തെ മറ്റൊരു വിവാഹം കഴിച്ചിരുന്നതും അമരാവതിയെ ബന്ധത്തെ എതിർക്കാൻ പ്രേരിപ്പിച്ചു. രേഖാമൂലം പരാതി ലഭിക്കാത്തതിനാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

Scroll to Top