പ്രക്ഷോഭജനക്കൂട്ടം രണ്ടായിപിളർന്ന് ആംബുലൻസിന് വഴിയൊരുക്കി ; വൈറൽ വീഡിയോ.

ഹോങ്കോങ്ങിലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന സംഭവം നടന്നത്.പ്രക്ഷോഭ ജനക്കൂട്ടം അത്യാവശ്യം സമയം വന്നപ്പോൾ ഒരേമനസോടെ ഒറ്റകെട്ടായി നിന്നു.കുറ്റവാളി കൈമാറ്റബിൾ പിൻവലിക്കണമെന്നും ഭരണാധികാരി കാരി ലാം രാജി വെക്കണമെന്നും ആവശ്യവുമായാണ് ജനസാഗരം തെരുവിലേക്ക് തടിച്ച് കൂടിയത്.ആർക്കും നിയന്ത്രിക്കാൻ പറ്റാത്ത രീതിയിലായിരുന്നു ജനക്കൂട്ടം.പ്രക്ഷോഭം ആളിക്കത്തുന്ന സാഹചര്യം ഗതാഗതം പൂർണമായും തടസപ്പെട്ടു.നിലം കാണാൻ പറ്റാത്ത രീത്യിൽ ആളുകൾ.

അപ്പോഴാണ് അതുവഴി ആംബുലൻസ് വരുകയുണ്ടായത്.അത് വഴി എങ്ങനെ കടക്കും എന്ന് ഡ്രൈവർക്ക് ഒരുനിമിഷം പോലും ചിന്തിക്കേണ്ടി വന്നില്ല.പെട്ടന്നാണ് കണ്ടുനിന്നവരെ അതിശയപ്പെടുത്തി കൊണ്ടുള്ള പ്രക്ഷോഭകറികളുടെ പെരുമാറ്റം.കൃത്യം ആംബുലൻസിന് പോകാനുള്ള വഴി അളന്ന് മുറിച്ച് ഇരു വശങ്ങളിലേക്കും മാറി. ഈ വീഡിയോ സമൂഹമാധ്യമങ്ങളിലെല്ലാം തരംഗം സൃഷ്ടിക്കുകയാണ്. പ്രക്ഷോഭകർക്ക് പ്രശംസാക്കടൽ തീർക്കുകയാണ് സൈബർ ലോകം. ഇന്നലെ നടന്ന പ്രക്ഷോഭത്തെ രണ്ടായി പിരിയുന്ന കരിങ്കടൽ എന്നും വിശേഷപ്പിക്കുന്നുണ്ട് ലോകം. ജനക്കൂട്ടത്തിന്റെ മാതൃകാപരമായ ഇടപെടലിന് അടിക്കുറിപ്പുകളും കയ്യടികളും നിറയുകയാണ്.