‘ചെറിയ തിരക്കുകൾക്ക് ഇടയിൽ തിരകളെ തിരഞ്ഞ് അമേയ’ ; വെള്ളപറവയെ പോലെ പാറിപ്പറന്ന് താരം !!

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെയും ജനപ്രിയ വെബ് സിരീസ് കരിക്കിലൂടെയുമാണ് അമേയ ശ്രദ്ധിക്കപ്പെട്ടത്. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.

ചെറിയ വേഷത്തില്‍ ആണ് താരം ആദ്യ ചിത്രത്തില്‍ എത്തിയത്. താരത്തിന്റെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഒരുപാട് സിനിമയില്‍ അവസരം ലഭിച്ചു. അമേയ തന്റെ ഗ്ലാമറസ്, മോഡേണ്‍, നാടന്‍, ഫോട്ടോഷൂട്ടുകള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.മിനി ടോപ്പിൽ ബീച്ചിൽ നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

“ചെറിയ തിരക്കുകൾക്ക് ഇടയിൽ വലിയ തിരകൾ തിരഞ്ഞ് ഒരു തീര പ്രദേശത്ത്..”, എന്ന ക്യാപ്ഷനോടെയാണ് വെള്ള ടോപ്പിലുള്ള മനോഹര ചിത്രങ്ങൾ പങ്കുവെച്ചത്.ബീച്ചിൽ കളിച്ചു നടക്കുന്ന ചിത്രങ്ങൾ എടുത്തിരിക്കുന്നത് ഫോട്ടോ ഫാക്ടറിയാണ്.നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റും ലൈകുമായി എത്തിയിരിക്കുന്നത്.

Scroll to Top