ആരോഗ്യം നഷ്ടപ്പെട്ടാൽ എന്ത് പ്രയോജനം; അമേയയുടെ പുത്തൻ ഫോട്ടോഷൂട്ട്

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെയും ജനപ്രിയ വെബ് സിരീസ് കരിക്കിലൂടെയുമാണ് അമേയ ശ്രദ്ധിക്കപ്പെട്ടത്. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ചെറിയ വേഷത്തില്‍ ആണ് താരം ആദ്യ ചിത്രത്തില്‍ എത്തിയത്. താരത്തിന്റെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഒരുപാട് സിനിമയില്‍ അവസരം ലഭിച്ചു.

അമേയ തന്റെ ഗ്ലാമറസ്, മോഡേണ്‍, നാടന്‍ ഫോട്ടോഷൂട്ടുകള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വേള്‍ഡ് നമ്പര്‍ വണ്‍ ബ്രാന്‍ഡ് ആയ വോക്‌സ്വാഗന്‍ പോളോ താരം കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു. മാതൃഭൂമി ആരോഗ്യമാസികക്ക് വേണ്ടി താരം നടത്തിയ ഒരു ഫോട്ടോഷൂട്ട് ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. “കൊറോണ’ വന്നപ്പോൾ നമ്മൾ മനസ്സിലാക്കിയ ഒരുപാട് കാര്യങ്ങളുണ്ട്.. അതിൽ പ്രധാനപ്പെട്ട ഒന്നാണ് “ആരോഗ്യം”. ഒരുവൻ എന്തൊക്കെ നേടിയാലും സ്വന്തം ആരോഗ്യം നഷ്ടപ്പെട്ടാൽ എന്ത് പ്രയോജനം.. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സും ഉണ്ടാകൂ.. എന്ന ക്യാപ്ഷനോട് കൂടിയാണ് ഫോട്ടോസ് പങ്ക് വെച്ചിരിക്കുന്നത്.

Scroll to Top