മഞ്ഞുള്ള മാസം മഞ്ഞ സാരിയിക്കാരിയുടെ ഫോട്ടം പിടിച്ച മഞ്ഞപ്രക്കാരൻ ചങ്ങായി, സാരിയിൽ അതീവ സുന്ദരിയായി അമേയ മാത്യു.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെയും ജനപ്രിയ വെബ് സിരീസ് കരിക്കിലൂടെയുമാണ് അമേയ ശ്രദ്ധിക്കപ്പെട്ടത്. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.

ചെറിയ വേഷത്തില്‍ ആണ് താരം ആദ്യ ചിത്രത്തില്‍ എത്തിയത്. താരത്തിന്റെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഒരുപാട് സിനിമയില്‍ അവസരം ലഭിച്ചു. അമേയ തന്റെ ഗ്ലാമറസ്, മോഡേണ്‍, നാടന്‍ ഫോട്ടോഷൂട്ടുകള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വേള്‍ഡ് നമ്പര്‍ വണ്‍ ബ്രാന്‍ഡ് ആയ വോക്‌സ്വാഗന്‍ പോളോ താരം കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു.താരത്തിന്റെ പുതിയ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മഞ്ഞ സാരിയിൽ അതീവ സുന്ദരിയായി ഗ്ലാമർ ലുക്കിലാണ് താരം ഉള്ളത്.ഫോട്ടോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത് ഇങ്ങനെ,മഞ്ഞുള്ള ഡിസംബറിൽ മാനത്തെ മഞ്ഞു നോക്കിനിന്ന ഈ മഞ്ഞ സാരിക്കാരിയുടെ ഫോട്ടം പിടിച്ച മഞ്ഞപ്രക്കാരൻ ചങ്ങായി, താങ്ക്സ് എന്ന ക്യാപ്ഷനോട് കൂടിയാണ് മഞ്ഞ സാരിയുടുത്തുള്ള തന്റെ ചിത്രങ്ങൾ അമേയ പങ്ക് വെച്ചിരിക്കുന്നത്. ഡിക്‌സൺ എം ജെയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.നിരവധി പേരാണ് ഫോട്ടോസിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top