ചുമരിൽ തൂക്കാൻ നാല് കോടി രൂപയുടെ പെയിന്റിങ്, കാളയുടെ ചിത്രം കണ്ട് ഞെട്ടി കാണികൾ.

മൃണാൾ സെന്നിന്റെ ഭുവൻ ഷോം എന്ന ദേശീയ അവാർഡ് സിനിമയിലെ ശബ്ദ സാന്നിദ്ധ്യമായി അമിതാബ് ബച്ചൻ ചലച്ചിത്ര രംഗത്ത് തന്റെ അരങ്ങേറ്റം നടത്തി. 1968-ൽ മുംബൈയിൽ എത്തിയ ബച്ചൻ 1969-ൽ ഖ്വാജാ അഹ്മദ് അബ്ബാസ്‌ സംവിധാനം ചെയ്ത സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. ഈ ചിത്രത്തിലെ ഏഴ് നായകന്മാരിൽ ഒരാളായിട്ടാണ് അദ്ദേഹത്തിന്റെ അഭിനയരംഗത്തേയ്ക്കുള്ള തുടക്കം.സോഷ്യൽ മീഡിയയിലൂടെ താരകുടുംബത്തിന്റെ വിശേഷങ്ങൾ വൈറൽ ആകാറുണ്ട്.അമിതാഭ് ബച്ചന്റെ ഒരുപിടി ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്.

ജുന്ദ്, ബ്രഹ്മാസ്ത്ര, മെയ്ഡേ, ഗുഡ് ബൈ എന്നീ ചിത്രങ്ങളാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ വീട്ടിൽ വാങ്ങിയ ഒരു വിലകൂടിയ പെയിന്റിങ്ങിനെ കുറിച്ചാണ്.അന്താരാഷ്ട്ര തലത്തിൽ വൻ ഡിമാന്റുള്ള ചിത്രങ്ങൾ ആയ മഞ്ജിത് ബാവയുടേതാണ് താരത്തിന്റെ വീട്ടിലെ ചിത്രങ്ങൾ.പഞ്ചാബ് ചിത്രകാരനായ മഞ്ജിത് ബാവ വരച്ച പെയിന്റിങ്ങുകൾ ഇതിനോടകം തന്നെ ശ്രദ്ധ നേടി.മൂന്ന്-നാല് കോടി രൂപയ്ക്കാണ് അദ്ദേഹത്തിന്റെ പല പെയിന്റിംഗുകളുടെയും വില.

കുടുംബസമേധം എടുത്ത ചിത്രത്തിന് പിന്നിലെ പെയിന്റിങ് ആണ് വൈറൽ ആകുന്നത്.കൂറ്റൻ കാളയുടെ ചിത്രമായിരുന്നു.ഇന്ത്യൻ പുരാണത്തിൽ നിന്നും സൂഫിസത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് മഞ്ജിത് ഈ ചിത്രം പെയിന്റ് ചെയ്തത്. പ്രകൃതിയുടെ സന്തതികളായ മനുഷ്യനും മൃഗവുമാണ് ചിത്രത്തിന്റെ ആശയം.ചിത്രത്തിന് എന്താണ് ഇത്ര വില വരാൻ കാരണം എന്നാണ് കാണികൾ ചോദിക്കുന്നത്. ഇതിന് മുൻപ് തന്നെ കുടുംബങ്ങൾക്ക് ഒപ്പം നിൽക്കുന്ന ചിത്രത്തിന് പിറകിൽ ഫോട്ടോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Scroll to Top