“എഴുന്നേൽക്കാൻ പറ്റാത്ത വിധം ഞാൻ വീണു പോയപ്പോഴും നിങ്ങളെന്നെ ഉയര്‍ത്തി”; നന്ദി പറഞ്ഞ് അമൃത !!!

സംഗീത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത സുരേഷിനെ മലയാളികള്‍ പരിചയപ്പെടുന്നത്. മികവുറ്റ സംഗീതത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുക്കാന്‍ അമൃതയ്ക്ക് സാധിച്ചിരുന്നു. റിയാലിറ്റി ഷോ യില്‍ അതിഥിയായിട്ടെത്തിയ നടന്‍ ബാലയെ അവിടെ നിന്നും കണ്് ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുകയും ചെയ്തു. എങ്കിലും ചില പൊരുത്തക്കേടുകള്‍ കൊണ്ട് വേര്‍പിരിയുകയായിരുന്നു. ഇരുവര്‍ക്കും ഒരു മകളുണ്ട്.ഐഡിയ സ്റ്റാര്‍ സിംഗറില്‍ കണ്ട അമൃതയില്‍ നിന്നും ഒരുപാട് ഉയരങ്ങളില്‍ എത്തിയിരിക്കുകയാണ് താരമിപ്പോള്‍. സഹോദരി അഭിരാമിയ്‌ക്കൊപ്പം ചേര്‍ന്ന് അമൃതംഗമയ എന്ന പേരില്‍ ഒരു മ്യൂസിക് ബാന്‍ഡും തുടങ്ങിയിരുന്നു. ഈ ബാന്‍ഡിനൊപ്പം പ്രവര്‍ത്തിക്കുകയാണ് അമൃത. ഇടക്കാലത്ത് സഹോദരിമാര്‍ ബിഗ് ബോസിലും മത്സരാര്‍ഥികളായി പങ്കെടുത്തു.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ഇരുവരും.അമൃത കൂടുതൽ മോഡേൺ ആകുകയും ചെയ്തത് പ്രേക്ഷകരിൽ ഏറെ സന്തോഷമുള്ളതാക്കി.ഈ അടുത്തിടയ്ക്കാണ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ സ്വാധീനമുള്ള 300 പേരുടെ ലിസ്റ്റിൽ അമൃതയും അഭിരാമിയും ഇടംപിടിച്ചിരുന്നു.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പുതിയ പോസ്റ്റാണ്. കഴിഞ്ഞ ദിവസം അമൃതയുടെ പിറന്നാള്‍ ആയിരുന്നു. പിറന്നാള്‍ മകള്‍ക്കും കുടുംബത്തിനും ഒപ്പം ഏറെ ആഘോഷമാക്കിയിരുന്നു അമൃത.പിറന്നാൾ ആശംസകൾക്ക് നന്ദി പറഞ്ഞ് അമൃത പങ്കുവെച്ച ഹൃദയ സ്പർശിയായ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

നിങ്ങളാണ് എന്റെ ബലം. ഞാന്‍ തളര്‍ന്നു പോയ സമയത്തെല്ലാം നിങ്ങള്‍ എന്നെ താങ്ങി നിര്‍ത്തി. എഴുന്നേല്‍ക്കാന്‍ പറ്റാത്ത വിധം ഞാന്‍ വീണു പോയപ്പോഴും നിങ്ങളെന്നെ ഉയര്‍ത്തി. അമ്മൂ ഞങ്ങളെല്ലാം നിന്റെ കൂടെയുണ്ട്. ധൈര്യമായി മുന്നോട്ടു പോകൂ എന്നു സദാ സമയവും നിങ്ങളെന്നോടു പറഞ്ഞുകൊണ്ടേയിരുന്നു. അതോടെ കൂടുതല്‍ ശക്തിയാര്‍ജിച്ച് ഞാന്‍ ജീവിക്കാന്‍ തുടങ്ങി എന്നാണ് അമൃതയുടെ കുറിപ്പ്.

Scroll to Top