വിമർശകർക്ക് ചിരിയിലൂടെ മറുപടി നൽകി അമൃത ;മകൾക്കും ഗോപി സുന്ദറിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് താരം !!

കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധ നേടിയത് ഗോപി സുന്ദർ പുതിയതായി പങ്കുവെച്ച ഒരു പോസ്റ്റായിരുന്നു . അദ്ദേഹം അമൃത സുരേഷിനെ ചേർത്ത് നിർത്തിയിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത് ഇങ്ങനെ, പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്.ഇതിന് പിന്നാലെ നിരവധി ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നു.ഇന്ന് ഗോപി സുന്ദറിന് പിറന്നാൾ ആശംസകൾ നേർന്ന് അമൃത പങ്കുവെച്ച പോസ്റ്റും ആരാധകർ ഏറ്റെടുത്തിരുന്നു. ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചായിരുന്നു അമൃതയുടെ പോസ്റ്റ്‌. നിരവധി പേരാണ് ആശംസകളുമായി എത്തിയത്.ഇപ്പോഴിതാ മകൾക്കും ഗോപി സുന്ദറിനും ഒപ്പം ഗുരുവായൂർ ക്ഷേത്രത്തിൽ നിൽക്കുന്ന ചിത്രമാണ് അമൃത പങ്കിട്ടിരിക്കുന്നത്. ചിത്രം ഇപ്പോൾ ആരാധകരും പങ്കിടുകയാണ്.

ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയെത്തി പിന്നണി ഗാനരംഗത്തേക്ക് ഉയർന്ന അമൃത ഒരു വ്‌ളോഗർ കൂടിയാണ്.സ്റ്റാർ സിംഗറിൽ സ്പെഷ്യൽ ഗസ്റ്റായി എത്തിയ ബാല തന്റെ ജീവിതത്തിലേക്ക് വന്നതും, നാടറിയുന്ന ഗായികയായി അമൃത വളർന്നതും ഇതേ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു. ഇപ്പോൾ സംഗീത രംഗത്തും ഫാഷൻ രംഗത്തും വ്ളോഗിങ്ങിലും താരം സജീവമാണ്.മലയാളം ബിഗ് ബോസിന്റെ രണ്ടാം സീസണിൽ താരം സഹോദരി അഭിരാമിയോടൊപ്പം പങ്കെടുത്തിരുന്നു. ചേച്ചിക്ക് പിന്നാലെ ഗോപി സുന്ദറിന് ജൻമദിനാശംസകൾ നേർന്ന് അഭിരാമി സുരേഷും പോസ്റ്റ് പങ്കിട്ടിരുന്നു.


‘ഒന്നും ശാശ്വതമല്ലാത്ത, ഒന്നും പ്രവചിക്കാനാകാത്ത ഈ റോളർകോസ്റ്റർ ജീവിത യാത്രയിൽ, ഞാൻ ഒരു സഹോദരനെ കണ്ടെത്തി…മാന്ത്രിക സംഗീതം നൽകുന്നയാൾ, എന്റെ സഹോദരിയിൽ പുഞ്ചിരി നിറയ്ക്കുന്നയാൾ, എന്നെ മൂത്തമകൾ എന്ന് വിളിക്കുന്നയാൾ… ജന്മദിനാശംസകൾ സഹോദരാ… നിങ്ങളുടെ മനോഹരമായ കലയും ഹൃദയവും കൊണ്ട് നിങ്ങൾ അത്ഭുതങ്ങൾ സൃഷ്ടിക്കട്ടെ…നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു…’ സോഷ്യൽ മീഡിയയിൽ പങ്കുവച്ച നീണ്ട കുറിപ്പിൽ അഭിരാമി എഴുതുന്നു…ഗോപി സുന്ദറിനും അമൃതയ്ക്കുമൊപ്പമുള്ള ഒരു ചിത്രവും അഭിരാമി പോസ്റ്റ് ചെയ്തു.

Scroll to Top