‘എല്ലാ കുഞ്ഞുങ്ങൾക്കും ഈ അമ്മയുടെ ഒരു താരാട്ട്’ ; പുതിയ ലുക്കിൽ പാട്ടുമായി അമൃത സുരേഷ് !!!

പ്രേക്ഷരുടെ പ്രിയ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയെത്തി പിന്നണി ഗാനരംഗത്തേക്ക് ഉയർന്ന അമൃത ഒരു വ്‌ളോഗർ കൂടിയാണ്.സ്റ്റാർ സിംഗറിൽ സ്പെഷ്യൽ ഗസ്റ്റായി എത്തിയ ബാല തന്റെ ജീവിതത്തിലേക്ക് വന്നതും, നാടറിയുന്ന ഗായികയായി അമൃത വളർന്നതും ഇതേ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു. ഇപ്പോൾ സംഗീത രംഗത്തും ഫാഷൻ രംഗത്തും വ്ളോഗിങ്ങിലും താരം സജീവമാണ്. താരത്തെ വിവാഹം ചെയ്തത് സിനിമ നടൻ ബാലയാണ്. എന്നാൽ ഇവരുടെ വിവാഹ മോചനം കഴിഞ്ഞ വർഷം കഴിയുകയും ചെയ്തു. പാപ്പു എന്ന വിളിപ്പേരുള്ള മകളും ഉണ്ട്. അമൃത സഹോദരി അഭിരാമിക്ക് ഒപ്പം ആരംഭിച്ച അമൃതം ഗമയ എന്ന മ്യൂസിക്ക് ബാന്‍ഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ സഹോദരിമാരുടേതായി എ ജി വ്ലോഗ്സ് എന്ന ഒരു യുട്യൂബ് ചാനലും ഉണ്ട്.

സംഗീതത്തിനപ്പുറം ഫാഷന്‍ ലോകത്തും സജീവമാണ് ഇവർ.ബിഗ് ബോസ് സീസണ്‍ 2ല്‍ മത്സരിക്കാനായി അമൃതയും സഹോദരിയായ അഭിരാമി സുരേഷും എത്തിയിരുന്നു.സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും അവരുടെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായത് ബാലയുടെ രണ്ടാം വിവാഹമാണ്. റിസെപ്ഷന്റെ ഫോട്ടോയും വിഡിയോയും എല്ലാം വൈറലായിരുന്നു. ഇപ്പോൾ അമൃതയും തന്റെ പുതിയ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ്. അമൃത ആലപിച്ച പുതിയ താരാട്ട് പാട്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. . ‘ഓമനത്തിങ്കൾക്കിടാവോ’ എന്ന താരാട്ടീണമാണ് പുറത്തു വന്നിരിക്കുന്നത്. ‘എല്ലാ കുഞ്ഞുങ്ങൾക്കും ഈ അമ്മയുടെ ഒരു ചെറിയ താരാട്ട്’ എന്നു കുറിച്ചുകൊണ്ട് ഇന്നലെയാണ് അമൃത പാട്ട്വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. പാട്ട് മാത്രമല്ല, അമൃതയുടെ ലുക്കും ഏറ്റെടുത്തിരിക്കുകയാണ് സമൂഹമാധ്യമലോകമിപ്പോൾ. അശ്വതി ശ്രീകാന്തും അമൃതയുടെ പാട്ടിനെ പ്രശംസിച്ചു രംഗത്തെത്തി. തന്റെ കുഞ്ഞിനെ മടയില്‍ക്കിടത്തി താൻ ഈ പാട്ട് കേട്ടു എന്നും ഹൃദ്യമായ അനുഭവമാണ് ലഭിച്ചതെന്നുമാണ് അശ്വതിയുടെ കമന്റ്. നിരവധി പേരാണ് ഈ പാട്ട് കേട്ടു എന്നും ഹൃദ്യമായ അനുഭവമാണ് ലഭിച്ചതെന്നുമാണ് അശ്വതിയുടെ കമന്റ്. നിരവധി പേരാണ് അമൃത സുരേഷിന്റെ താരാട്ട് പാട്ട് പങ്കുവച്ചത്.

Scroll to Top