‘ഇതിൽ കൂടുതൽ എനിക്ക് എന്താണ് വേണ്ടത്’ ; പാപ്പുവിന്റെ സ്നേഹത്തിൽ ഉള്ളുനിറഞ്ഞ് അമൃത സുരേഷ്!!

പ്രേക്ഷരുടെ പ്രിയ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയെത്തി പിന്നണി ഗാനരംഗത്തേക്ക് ഉയർന്ന അമൃത ഒരു വ്‌ളോഗർ കൂടിയാണ്.സ്റ്റാർ സിംഗറിൽ സ്പെഷ്യൽ ഗസ്റ്റായി എത്തിയ ബാല തന്റെ ജീവിതത്തിലേക്ക് വന്നതും, നാടറിയുന്ന ഗായികയായി അമൃത വളർന്നതും ഇതേ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു. ഇപ്പോൾ സംഗീത രംഗത്തും ഫാഷൻ രംഗത്തും വ്ളോഗിങ്ങിലും താരം സജീവമാണ്.മലയാളം ബിഗ് ബോസിന്റെ രണ്ടാം സീസണിൽ താരം സഹോദരി അഭിരാമിയോടൊപ്പം പങ്കെടുത്തിരുന്നു.

മകളായ പാപ്പുവെന്ന അവന്തികയുടെ വിശേഷങ്ങളും അമൃത പങ്കിടാറുണ്ട്.ഇപ്പോഴിതാ മകൾ അവന്തികയെന്ന പാപ്പു അമൃതയ്ക്കെഴുതിയ സ്നേഹ നിർഭരമായ കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ലോകത്തിലെ ഏറ്റവും നല്ല അമ്മയും സ്ത്രീയും ശക്തയായ വ്യക്തിയും, മികച്ച ഗായികയും സുന്ദരി ചിത്രശലഭവും മാധുര്യമേറിയ വ്യക്തിയും നിങ്ങളാണെന്നായിരുന്നു പാപ്പു അമ്മയെക്കുറിച്ച് കുറിച്ചത്. മനോഹരമായൊരു ചിത്രത്തിനൊപ്പമായാണ് പാപ്പു അമ്മയെക്കുറിച്ചും വാചാലയായിട്ടുള്ളത്. കാര്‍ഡിന്റെ ഫോട്ടോയുള്‍പ്പടെയായാണ് അമൃത കുറിപ്പ് പോസ്റ്റ് ചെയ്തത്.‘ഇതിൽ കൂടുതൽ എനിക്ക് എന്താണ് വേണ്ടത്’ എന്നാണ് മകളെഴുതിയ വാക്കുകൾ പങ്കുവച്ച് അമൃത കുറിച്ചത്.

ഈ കുട്ടിത്താരത്തിന്റെ കുഞ്ഞ് കുറിപ്പിന് ഇഷ്ടമറിയിച്ച് ആരാധകരുമെത്തി. അമ്മയെപ്പോലെ പാട്ടുപാടി നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് അവന്തികയും. പാട്ടുപാടിയും കുസൃതി കാട്ടിയും പാപ്പു ഒരുപാട് തവണ നമുക്കു മുൻപിൽ എത്തിയിട്ടുണ്ട്. പാപ്പുവിന് ‘പാപ്പു ആന്‍റ് ഗ്രാൻഡ്മാ’ എന്ന യുട്യൂബ് ചാനലുമുണ്ട്. പാപ്പുവും അമ്മാമ്മയും ചേർന്നാണ് ഇതിൽ വിഡിയോകൾ അവതരിപ്പിക്കാറ്.അടുത്തിടെയായിരുന്നു ഗോപി സുന്ദറും അമൃതയും തങ്ങളുടെ പ്രണയം പരസ്യമാക്കിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒന്നിച്ച് മനോഹരമായൊരു യാത്ര തുടങ്ങിയെന്നും ആരാധകരുടെ പിന്തുണയും സ്‌നേഹവും പ്രാര്‍ത്ഥനയും കൂടെയുണ്ടാവണമെന്നുമായിരുന്നു അമൃത കുറിച്ചത്.

Scroll to Top