സ്റ്റൈലിഷ് ലുക്കിൽ അനാർക്കലി മരിക്കാർ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് താരം !!

ഗ്ലാമർ ഫോട്ടോഷൂട്ടുകളുമായി സോഷ്യൽ മീഡിയയിൽ അടുത്തിടെ ശ്രദ്ധ നേടിയ യുവ താരമാണ് അനാർക്കലി മരയ്ക്കാർ. സിനിമയുടെ വിശേഷങ്ങള്‍ക്ക് പുറമേ ഫോട്ടോഷൂട്ടുമായും അനാര്‍ക്കലി മരിക്കാര്‍ രംഗത്ത് എത്താറുണ്ട്. അനാര്‍ക്കലി മരിക്കാറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.ആനന്ദം എന്ന സിനിമയിലൂടെയാണ് അനാര്‍ക്കലി സിനിമയിലെത്തുന്നത്. 2019ൽ റിലീസ് ചെയ്ത ‘ഉയരെ’ എന്ന സിനിമയിൽ നടി പാർവതിയുടെ സഹപാഠിയും സുഹൃത്തുമായി വേഷമിട്ട് അനാർക്കലി പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ആനന്ദത്തിനു ശേഷം മന്ദാരം, ഉയരെ, മാര്‍ക്കോണി മത്തായി തുടങ്ങിയ സിനിമകളിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.അനാര്‍ക്കലി മരിക്കാറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ച ചിത്രങ്ങള്‍ ശ്രദ്ധേയമായിരിക്കുകയാണ്. ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് നീതു തോമസാണ്. ലക്ഷ്‌മി സനീഷാണ് മേക്കപ്പും ഹെയർ സ്റ്റൈലിംഗും. ഏറെ സ്റ്റൈലിഷ് ലുക്കിലാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Scroll to Top