ജോൺ എബ്രഹാം നിർമിക്കുന്ന ചിത്രത്തിൽ നായികയായി അനശ്വര, ചടങ്ങിൽ തിളങ്ങി താരം.

ആദ്യ ചിത്രമായ ഉദാഹരണം സുജാതയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് അനശ്വര രാജന്‍. ഈ ചിത്രത്തിനുശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചു. ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു അനശ്വരയുടേത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ വിശേഷങ്ങളും എല്ലാം പങ്കുവെക്കാറുണ്ട്. പലതും വിമ ർശനങ്ങൾക്ക് വഴിവെക്കാറുണ്ട്.

ഇപ്പോഴിത വൈറൽ ആകുന്നത്.ബോളിവുഡ് താരം ജോൺ എബ്രഹാം നിർമിക്കുന്ന മലയാള ചിത്രത്തിൽ അനശ്വര രാജൻ നായികയാകുന്നു എന്നതാണ്. പുതുമുഖ താരം രഞ്ജിത്ത് സജീവ് ആണ് നായകൻ. ജെ.എ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജോൺ എബ്രഹാം നിർമിക്കുന്ന ചിത്രത്തിന്റെ പേര് മൈക്ക് എന്നാണ്. കൊച്ചിയിൽവച്ച് നടന്ന പ്രൗഡഗംഭീരമായ ചടങ്ങിലൂടെയായിരുന്നു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.ചടങ്ങിൽ അതീവ സുന്ദരിയായി റെഡ് കളർ ഡ്രസിലാണ് താരം ഉള്ളത്.

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ലോഞ്ചിനോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ മുഖ്യാതിഥിയായി ജോൺ എബ്രഹാമും ഒപ്പം അഭിനേതാക്കളും അണിയറപ്രവർത്തകരും പങ്കെടുത്തു. വിഷ്ണു ശിവപ്രസാദ് സംവിധായകനാകുന്ന ഈ ചിത്രത്തിന്റെ നിർമാണത്തിലൂടെ ജെ.എ എന്റർടൈൻമെന്റ് മലയാളത്തിലേക്ക് കാലെടുത്തുവയ്ക്കുന്നു.ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ കഥ ആഷിഖ് അക്ബർ അലിയുടേതാണ്.വിക്കി ഡോണർ, മദ്രാസ് കഫെ, പരമാണു, ബത്‌ല ഹൗസ് തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച് നിരവധി കഴിവുറ്റ പ്രതിഭകളെ സിനിമ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ജെ എ എന്റർടൈൻമെന്റ് രഞ്ജിത്ത് സജീവിന്‌ മലയാള സിനിമയിലേക്കുള്ള ലോഞ്ച് പാഡ് ആയി ഒരുങ്ങിക്കഴിഞ്ഞു.

ഈ ലോഞ്ചിലൂടെ ജെ എ എൻറർടൈൻമെൻറ് പരിചയപ്പെടുത്തിയ കഴിവുറ്റ പ്രതിഭകളുടെ നിരയിലേക്ക് ചേർക്കപ്പെടുകയാണ് രഞ്ജിത്ത് സജീവ് എന്ന പേര്.രഞ്ജിത്ത് സജീവും അനശ്വര രാജനും ഉൾപ്പെടുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തിറക്കി. അതും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

Scroll to Top