ഓണം ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് അനിഖ ; വൈറൽ ഫോട്ടോസ്

2010-ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് അനിഖ സുരേന്ദ്രൻ. മലയാളം കൂടാതെ തമിഴ് സിനിമകളിലും ശ്രദ്ധേയമാണ്.തമിഴ് ചിത്രങ്ങളായ യെന്നൈ അറിന്താൽ,വിശ്വാസ്വം എന്നിവ ഉൾപ്പെടെയുള്ള പ്രധാന ചിത്രങ്ങളിൽ അഭിനയിച്ച് പ്രശസ്തി നേടിയെടുത്തു. ഇവ രണ്ടിലും അജിത് കുമാറിനോടൊപ്പമുള്ള വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. 2013-ൽ 5 സുന്ദരികൾ എന്ന മലയാള ചിത്രത്തിൽ സേതുലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു.സോഷ്യൽ മീഡിയയിൽ സജീവമായ താരം ഫോട്ടോസ് എല്ലാം അപ്ലോഡ് ചെയ്യാറുണ്ട്. മിക്കത്തും സൈബർ വിമർശനങ്ങൾക്കും വിധേയമാകാറുണ്ട്.വസ്ത്രം തന്നെയാണ് പ്രധാന ഘടകം.

ഒരുപാട് താരങ്ങളാണ് ഓണാഘോഷങ്ങളും സന്തോഷങ്ങളും പങ്കു വെച്ചതും ഫോട്ടോഷൂട്ടുകളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്നതും. ഒട്ടേറെപ്പേർ ഓണാശംസകൾ പറയുന്നതിന്റെ കൂടെ പരമ്പരാഗത രീതി മുതൽ മോഡേൺ രീതികൾ വരെ പരീക്ഷിച്ച് വ്യത്യസ്ത തരം ഫോട്ടോഷൂട്ടുകൾ പങ്കുവെക്കുകയുണ്ടായി.ഇപ്പോൾ ഒരല്പം വെറൈറ്റി ലുക്കിൽ ഉള്ള കോസ്റ്റ്യൂം ധരിച്ചു കൊണ്ട് അനിഘ സുരേന്ദ്രന്റെ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ തിരിക്കുന്നത്. വ്യത്യസ്ത തരം വസ്ത്രധാരണത്തിൽ ആണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത് എന്ന് തന്നെയാണ് താരത്തിന്റെ പോസ്റ്റ് ഇത്ര പെട്ടെന്ന് വൈറലായതിന് പിന്നിലുള്ള പ്രധാന കാരണം. RAINBOW MEDIA ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്

സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിലൂടെ ഫോളോ ചെയ്യുന്ന ബാലതാരം അനിഘ ആണ്.ഇൻസ്റ്റാഗ്രാമിൽ മാത്രം 13 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. മികച്ച അഭിനയം തന്നെയാണ് താരത്തെ ഏറ്റവും വലിയ മുതൽക്കൂട്ട്. താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിലും പങ്കെടുത്തിട്ടുണ്ട്.ഫോട്ടോ ഇതിനകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

Scroll to Top