മഞ്ഞ ഗൗണിൽ അതീവ സുന്ദരിയായി അനിഖ സുരേന്ദ്രൻ.

മലയാളത്തിന് പുറമെ തമിഴ് ചിത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് പ്രയങ്കരിയായി മാറിയ നടിയാണ് അനിഖാ സുരേന്ദ്രൻ. 2010-ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച അനിഖ, തമിഴ് ചിത്രങ്ങളായ യെന്നൈ അറിന്താൽ, വിശ്വാസ്വം എന്നിവ ഉൾപ്പെടെയുള്ള പ്രധാന ചിത്രങ്ങളിൽ അഭിനയിച്ച് പ്രശസ്തി നേടിയെടുത്തു. ഇവ രണ്ടിലും അജിത് കുമാറിനോടൊപ്പമുള്ള വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.

2013-ൽ 5 സുന്ദരികൾ എന്ന മലയാള ചിത്രത്തിൽ സേതുലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു.സോഷ്യൽ മീഡിയയിൽ സജീവമായ താരം ഫോട്ടോസ് എല്ലാം അപ്ലോഡ് ചെയ്യാറുണ്ട്. മിക്കത്തും സൈബർ വിമർശനങ്ങൾക്കും വിധേയമാകാറുണ്ട്.വസ്ത്രം തന്നെയാണ് പ്രധാന ഘടകം.എന്നാൽ ഇതൊന്നും താരം വക വെക്കാറില്ല.

കഴിഞ്ഞമാസം 17 വയസ്സ് തികഞ്ഞ താരത്തിന്റെ പിറന്നാൾ ആഘോഷം വളരെ ഗംഭീരം ആയാണ് നടത്തിയത്. ആഘോഷപരിപാടികളുടെ ദൃശ്യങ്ങളെല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.സീനു രാമസ്വാമി സംവിധാനം ചെയ്ത് വിജയ് സേതുപതി നായകനാകുന്ന മാമനിതനാണ് അനിഘയുടെ പുതിയ പ്രൊജക്റ്റ്.സോഷ്യൽ മീഡിയയിൽ അനിഖ പുതിയതായി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. മഞ്ഞ കളറിലുള്ള ഗൗണിൽ സുന്ദരിയായാണ് താരം ഉള്ളത്. നിരവധി പേരാണ് ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top