എല്ലാവർക്കും രണ്ട് കണ്ണുകൾ ഉണ്ടെങ്കിലും ഒരേ കാഴ്ച്ചപ്പാടല്ല, സ്വിമ്മിങ്ങ് പൂൾ ഫോട്ടോസുമായി അഞ്ജു കുര്യൻ

മലയാളത്തിലെ ഒരു പുതുമുഖ അഭിനേത്രിയും മോഡലുമാണ് അഞ്ജു കുര്യൻ.നേരം എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത്‌ എത്തിയത്. മോഡലിങ്ങ് രംഗത്തും സജീവമാണ്.തുടര്‍ന്ന്‌ ഓം ശാന്തി ഓശാന, പ്രേമം, രണ്ട് പെണ്‍കുട്ടികള്‍, കവി ഉദ്ധേശിച്ചത് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2019ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം ജാക്ക് ഡാനിയേലില്‍ ദിലീപിന്റെ നായികയായിരുന്നു.

2016 -ൽ പുറത്തിറങ്ങിയ മലയാള സിനിമയായ കവി ഉദ്ദേശിച്ചതും 2018 -ൽ പുറത്തിറങ്ങിയ ഞാൻ പ്രകാശനും എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് പ്രശസ്തയായത്.ഉണ്ണിമുകുന്ദന്‍ നായകനായ മേപ്പടിയാനാണ് അഞ്ജുവിന്റേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. ചെന്നൈയില്‍ ആര്‍ക്കിടെക്ടായി ജോലി ചെയ്തുവരുന്ന അഞ്ജുകുര്യന്‍ കോട്ടയം സ്വദേശിയാണ്.

ഇന്‍സ്റ്റഗ്രാമില്‍ താരത്തിനു ഒരുപാട് ഫോളോവേഴ്സുമുണ്ട്. അഞ്ജുവിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാവുകയാണ്.സ്വിമ്മിങ്ങ് പൂൾ ഫോട്ടോസാണ് താരം പങ്ക് വെച്ചിരിക്കുന്നത്. എല്ലാവർക്കും രണ്ട് കണ്ണുകൾ ഉണ്ടെങ്കിലും ഒരേ കാഴ്ച്ചപ്പാടല്ല ഉള്ളത് എന്നാണ് താരം കുറിച്ചത്.വെങ്കട്ട് ബാലയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങളെടുത്തത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

Scroll to Top