ലാലേട്ടനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ആൻ അഗസ്റ്റിൻ !!! വൈറൽ ഫോട്ടോസ്

ലാൽ ജോസ് സം‌വിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ്‌ ചലച്ചിത്ര രംഗത്തെത്തിയ നടിയാണ് ആൻ അഗസ്റ്റിൻ.. 2011ല്‍ രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത അര്‍ജുനന്‍ സാക്ഷി എന്ന ചിത്രത്തില്‍ അഭിനയിച്ചു.പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ചു. ത്രീ കിംഗ്‌സ്, ഓര്‍ഡിനറി, വാദ്ധ്യാര്‍, ഫ്രൈഡേ, പോപ്പിന്‍സ്, ടാ തടിയാ, റബേക്ക ഉതുപ്പ് കിഴക്കേമല, സിം, ആര്‍ട്ടിസ്റ്റ്, നീന, സോളോ എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍. അനാറ്റെ അഗസ്റ്റിൻ എന്നാണു യഥാർത്ഥ പേര്.

മലയാളചലച്ചിത്രനടനായ അഗസ്റ്റിന്റെ മകളാണ് ആൻ.ആൻ അഗസ്റ്റിൻ വിവാഹം കഴിച്ചിരിക്കുന്നത് പ്രസിദ്ധ ഛായാഗ്രാഹകനായ ജോമാൻ ടി. ജോണിനെയാണ്.ഇപ്പോള്‍ വിവാഹമോചിതയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.


ഇപ്പോളിതാ മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനൊപ്പമുള്ള തന്റെ മനോഹര ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ആന്‍. ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്ത് സജീവമാകാനുള്ള തയാറെടുപ്പിലാണ് ആന്‍.ഹൈദരാബാദില്‍ വച്ച് ഇരുവരും കണ്ടുമുട്ടിയപ്പോള്‍ എടുത്ത ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലാണ്.

Scroll to Top