രജിസ്റ്റര്‍ വിവാഹം ചെയ്താലോ എന്ന് ചിന്തിച്ചിരുന്നു ; പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് അന്നയും സാമും

അടുത്തിടെ സോഷ്യൽ മീഡിയയിൽ ചർച്ചയായ ഒരു വിവാഹമായിരുന്നു പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂറിന്റെ മകളുടെ വിവാഹം. സ്വർണ്ണ വ്യപരമായ ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറും ചെയർമാനും കൂടെയാണ്. കൂടാതെ ഇദ്ദേഹം സാമൂഹ്യ പ്രവർത്തങ്ങളിലും സജീവമാണ്. നടനും സംവിധായകനുമായ സാം സിബിൻ ആണ് ബോബി ചെമ്മണ്ണൂറിന്റെ മകളെ വിവാഹം കഴിച്ചത്. ഡിജോ ജോസ് സംവിധാനം ചെയ്ത ക്വീനിൽ ‘ജിമ്മൻ’ എന്ന് വിളിപ്പേരുള്ള ശങ്കറിനെ അവതരിപ്പിച്ചത് സാം ആയിരുന്നു. ഈ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഓർമ്മയിൽ ഒരു ശിശിരം, അബ്രഹാമിന്റെ സന്തതികൾ തുടങ്ങിയ ചിത്രങ്ങളിൽ സാം സിബിന്‍ അഭിനയിച്ചിട്ടുണ്ട്. ബോബിയുടെയും സ്മിതയുടെയും ഏകമകൾ ആണ് അന്ന ബോബി . ഇവരുടെത് പ്രണയ വിവാഹം ആയിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യം പറയുന്നത്. പ്രണയത്തെകുറിച്ച് സാം പറയുന്നതിങ്ങനെ :

ഒരു സുഹൃത്തിന്റെ വിവാഹവേദിയില്‍ വച്ചാണ് തങ്ങള്‍ ആദ്യമായി കാണുന്നത്. ആദ്യം കണ്ടപ്പോഴേ ഒരു അടുപ്പം തോന്നി പിന്നീട് നല്ല സുഹൃത്തുക്കളായി മാറി. പിന്നീട് പ്രണയം തിരിച്ചറിഞ്ഞപ്പോള്‍ താന്‍ ആണ് പ്രൊപ്പോസ് ചെയ്യുന്നതെന്നും സാം പറയുന്നു.എന്തിനും കൂടെയുള്ള സോള്‍ മേറ്റിനെ കണ്ടത്തിയപ്പോള്‍ സന്തോഷമായെന്നും, അങ്ങിനൊരാളെ വിട്ടുകളയാന്‍ രണ്ടുപേര്‍ക്കും തോന്നിയില്ല. കഴിഞ്ഞ വര്‍ഷം ആണ് അന്ന പ്രണയത്തെക്കുറിച്ച് പറഞ്ഞത്. പിന്നാലെ ഒരുവര്‍ഷം എടുത്ത് ഇരു കുടുംബങ്ങളും തമ്മില്‍ അടുക്കാന്‍.കുടുംബജീവിതത്തെക്കുറിച്ച് അന്ന നന്നായി മനസിലാക്കിയിട്ടുണ്ടെന്നും സാം പറയുന്നു.

ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ അന്ന തന്റെ വീട്ടുക്കാര്‍ക്ക് പ്രിയങ്കരിയായി മാറിയെന്നും സാം കൂട്ടിച്ചേര്‍ത്തു. സാം നല്ലൊരു മനുഷ്യനാണെന്നും അന്ന പറയുന്നു. തന്റെ പപ്പയുമായി പലകാര്യങ്ങളിലും സാമ്യം തോന്നാറുണ്ടെന്നും അന്ന പറഞ്ഞു. നേരത്തെ വീട്ടുകാരുടെ സാന്നിധ്യത്തില്‍ രജിസ്റ്റര്‍ വിവാഹം ചെയ്താലോ എന്ന ചിന്തയും ഇടയ്ക്ക് വന്നിരുന്നു. എന്നാല്‍ വേണ്ടപ്പെട്ടവരുടെ താല്‍പര്യം കൂടെ പരിഗണിച്ചുകൊണ്ടാണ് വിവാഹം ഇങ്ങനെ ആക്കിയത്.അതേസമയം ആര്‍ഭാടത്തിനോടെ പൊതുവെ താല്‍പര്യം ഇല്ലെന്നും. എന്നാല്‍ വിവാഹം ലളിതമായി എന്ന് പറയാന്‍ പറ്റില്ലെന്നും സാം പറഞ്ഞു.

Scroll to Top