അനൂപിന്റെ വിവാഹം കൂടാൻ ബിഗ് ബോസ് താരങ്ങൾ എത്തിയപ്പോൾ.

നടൻ അനൂപ് വിവാഹിതനായി. ഇന്ന് രാവിലെ ഗുരുവായൂർ അമ്പലത്തിൽ വെച്ചാണ് അനൂപും ഐശ്വര്യയും വിവാഹിതരായത്. വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.എന്നാൽ വിവാഹം കഴിഞ്ഞു ഇവർ ഹാളിലേക്ക് എത്തുകയും അവിടെ വെച്ച് സത്കാരം നടക്കുകയും ചെയ്തു. അവിടെ ഇരുവരെയും ആശംസകൾ അറിയിക്കാൻ ബിഗ്ബോസ് താരങ്ങളും എത്തി.പൊളി ഫിറോസ് ഭാര്യ സജ്‌ന, സിന്ധു, ഋതു മന്ത്ര, മണിക്കുട്ടൻ എന്നിവരാണ് ചടങ്ങിൽ എത്തിയത്. താരങ്ങൾ എല്ലാം കൂടെ വേദി കളർഫുൾ ആക്കി.

ഇതിന്റെ വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.വിവാഹത്തെകുറിച്ചെല്ലാം അനൂപ് തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് അനൂപും ഐശ്വര്യയും വിവാഹിതരായത്. ഇന്ത്യൻ ടെലിവിഷൻ നടനും സംവിധായകനും അവതാരകനുമാണ് അനൂപ് കൃഷ്ണൻ.ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സീത കല്യാണം എന്ന ടെലിവിഷൻ പരമ്പരയിലെ കല്യാൺ എന്ന കഥാപാത്രത്താലാണ് അദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത്.

ജി പ്രഭ സംവിധാനം ചെയ്ത സംസ്‌കൃത സിനിമയായ ‘ഇഷ്ടി’യിലെ അനൂപിന്റെ കഥാപാത്രം ഏറെ ജനശ്രദ്ധയാകർഷിച്ച ഒന്നായിരുന്നു. ചില സംഗീത ആൽബങ്ങളും അനൂപ് കൃഷ്ണൻ സംവിധാനം ചെയ്തിട്ടുണ്ട്.പരമ്പരയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടൻ ബിഗ് ബോസ് റിയാലിറ്റി ഷോയിലേയ്ക്ക് പോകുന്നത്. ഷോയിൽ മികച്ച പ്രേക്ഷക പിന്തുണ ലഭിച്ച മത്സരാർഥികളിലൊരാളായിരുന്നു അനൂപ്.

VIDEO

Scroll to Top