സിനിമ സംവിധാനം ചെയ്ത എനിക്ക് ഉണ്ണി കൃത്യമായ പ്രതിഫലം നൽകി, ആവശ്യമില്ലാതെ എന്റെ പേര് വലിച്ചിഴക്കരുത് : അനൂപ് പന്തളം.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് അനൂപ് പന്തളത്തിന്റെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ ബാല ഉണ്ണി മുകുന്ദൻ വിഷയത്തെകുറിച്ചാണ് സംസാരിക്കുന്നത്. അനൂപ് ആദ്യമായി സംവിധാനം ചെയുന്ന ചിത്രമാണ് ഷെഫീഖിന്റെ സന്തോഷം. സിനിമയിൽ അഭിനയിച്ചവർക്കും പിന്നണിയിൽ പ്രവർത്തിചവർക്കും പ്രതിഫലം നൽകിയില്ല എന്നായിരുന്നു ബാലയുടെ വാദം.എന്നാൽ സംവിധാനം ചെയ്ത എനിക്ക് പ്രതിഫലം ഉണ്ണി നൽകിയെന്നാണ് അനൂപ് പോസ്റ്റിലൂടെ പറയുന്നത്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,

നടൻ ബാല ഒരു ഓൺലൈൻ ചാനലിന് നടത്തിയ സംഭാഷണത്തിൽ എന്റെ പേരുൾപ്പെട്ടതുകൊണ്ടാണ് ഈ വിശദീകരണം. ഷെഫീക്കിന്റെ സന്തോഷം എന്ന എന്റെ ആദ്യ സിനിമ എഴുതി സംവിധാനം ചെയ്ത എനിക്ക് കൃത്യമായി പ്രതിഫലം ലഭിക്കുകയുണ്ടായി. മറ്റു ടെക്‌നിഷ്യൻസിനും അവരുടെ പ്രതിഫലങ്ങൾ കൊടുത്തതായി ആണ് എന്റെ അറിവിൽ. അദ്ദേഹത്തെ ഈ സിനിമയിൽ റെക്കമെന്റ് ചെയ്തത് തന്നെ ഉണ്ണി ബ്രോ ആണ്.

സിനിമയിൽ നല്ലൊരു കഥാപാത്രമാണ് ബാലക്ക്. അദ്ദേഹമത് നന്നായി ചെയുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തതിൽ സന്തോഷം. സിനിമ നന്നായി പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കുകയും ഇപ്പോൾ വിജയം നേടിയ സന്തോഷത്തിലും ആണ്‌ ഞങ്ങൾ ഈ സമയത്ത്‌ ഇത്തരം വിഷയങ്ങളിൽ എന്റെ പേര്‌ വലിച്ചിഴക്കുന്നതിൽ വിഷമമുണ്ട്‌. സ്നേഹപൂർവ്വം അനൂപ്‌ പന്തളം

FACEBOOK POST

Scroll to Top