അൻപോട് കൊച്ചി എന്ന സംഘടനയുടെ പ്രവർത്തനത്തിൽ ഇന്ദ്രജിത്തിനൊപ്പം മക്കൾ നക്ഷത്രയും പ്രാർത്ഥനയും.

കേരളം പ്രളയകയത്തിൽ നിന്നും കരകയറുകയാണ്.എന്ത്കൊണ്ടും മലയാളികളെ തോൽപിക്കാൻ ആകില്ലെന്ന് തെളിയിക്കുകയാണ്.എങ്കിലും പലസ്ഥലങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ ഉണ്ട്,അവിടേക്ക് സഹായവുമായി നല്ല മനുഷ്യരും എത്തുന്നുണ്ട്.സിനിമ നടൻ ഇന്ദ്രജിത്തിന്റെ നേതൃത്വത്തിൽ അൻപോട് കൊച്ചി എന്ന സംഘടന പ്രവർത്തിക്കുന്നു.ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സഹായങ്ങൾ എത്തിക്കുകയാണ് ഇത്‌ വഴി ചെയുന്നത്.സഹായങ്ങൾക്കായി താരത്തിനൊപ്പം പൂർണിമയും മക്കളും ഉണ്ട്.രാവിലെ തുടങ്ങുന്നത് രാത്രിയാണ് അവസാനിക്കുന്നത്.
കഴിഞ്ഞ വർഷം പ്രളയം ഉണ്ടായപ്പോഴും അതിനു മുമ്പ് ചെന്നൈയിൽ പ്രളയം ഉണ്ടായപ്പോഴും ഇന്ദ്രജിത്തും പൂർണ്ണിമയും ആദ്യവസാനം എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കുവാനായി ഉണ്ടായിരുന്നു.നിലവിൽ പതിനഞ്ചിൽ അധികം ലോഡുകൾ അൻപോട് കൊച്ചിയിൽ നിന്ന് മാത്രമായി കയറ്റിവിട്ടിട്ടുണ്ട്.നിരവധി നല്ല സഹായങ്ങളാണ് അൻപോട് കൊച്ചി എന്ന സംഘടനയിലൂടെ ചെയുന്നത്.

Scroll to Top