പിറന്നാൾ ആഘോഷമാക്കി ‘കൂടെവിടെ’ യിലെ സൂര്യ ; ചിത്രം പങ്കുവെച്ച് താരം.

ചുരുങ്ങിയ നാളുകള്‍ക്കിടയില്‍ പ്രേക്ഷക പ്രീതി നേടിയ ഏഷ്യാനെറ്റ് പരമ്പരകളില്‍ ഒന്നാണ് ‘കൂടെവിടെ’. പരമ്പരയിലെ നായിക-നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിന്‍ ജോസും അന്‍ഷിത അഞ്ജിയുമാണ്. സമൂഹമാധ്യമങ്ങളിലും സൂര്യ, ഋഷി ജോഡികള്‍ക്ക് ഏറെ ആരാധകരാണുള്ളത്. ആരാധകര്‍ സ്‌നേഹത്തോടെ റിഷിയ എന്നാണ് ഇവരെ വിളിക്കുന്നത്.ഇപ്പോഴിതാ, സൂര്യയുടെ പിറന്നാളാഘോഷ ചിത്രങ്ങള്‍ വൈറലാവുകയാണ്. അന്‍ഷിത തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

മലയാളിക്ക് ഏറെ പ്രിയങ്കരനായ നടന്‍ കൃഷ്ണകുമാര്‍ നീണ്ട ഇടവേളയ്ക്കുശേഷം മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തിയ പരമ്പര മികച്ച പ്രതികരണവുമായാണ് മുന്നേറുന്നത്. ക്യാംപസ് പ്രണയം എന്നതിനുപരിയായി അപ്രതീക്ഷിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് പരമ്പര നിലവില്‍ മുന്നോട്ട് പോകുന്നത്.

Scroll to Top