യു എ ഇ ഗോൾഡൻ വിസ സ്വന്തമാക്കി ആന്റണി പെരുമ്പാവൂർ; മോഹൻലാലിനും ആശിർവാദ് ഫാമിലിക്കും നന്ദി

യുഎഇയുടെ ദീർഘകാലതാമസവീസയായ ഗോൾഡൻ വീസ സ്വന്തമാക്കി നടനും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂർ. സോഷ്യൽ മീഡിയയിലൂടെ ആന്റണി പെരുമ്പാവൂർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.യു എ ഇ ഗോൾഡൻ വിസ സ്വീകരിക്കുന്ന ചിത്രവും കുറിപ്പും പങ്കുവെച്ചാണ് അദ്ദേഹം സന്തോഷം പങ്കുവെച്ചത്.

‘അബുദാബി സർക്കാരിൽ നിന്ന് ഗോൾഡൻ വിസ സ്വീകരിക്കാൻ കഴിഞ്ഞതിൽ വിനീതനും നന്ദിയും ഉണ്ട്. യു എ ഇ രാഷ്ട്രത്തലവനായ ഹിസ് റോയൽ ഹൈനസ് ഷെയ്ഖ് ഖലിഫ ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന് ഞാൻ നന്ദി പറയുന്നു; അബുദാബി ചേംബർ ഓഫ് കൊമേഴ്സ് & ഇൻഡസ്ട്രി വൈസ് ചെയർമാൻ എം എ യൂസഫ് അലി സാർ; ടുഫോർ 54-ലെ ഗവൺമെന്റ് സർവീസസ് മേധാവി സയിദ ബദ്രേയ്യ അൽ മസ്‌റൂയി, അബുദാബി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ജനറൽ എച്ച് ഇ മുഹമ്മദ് ഹെലാൽ അൽ മ്ഹെരി, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കും നന്ദി പറയുന്നു. മോഹൻലാൽ സാറിന്റെ നന്മകൾക്കും ആശംസകൾക്കും അദ്ദേഹത്തോട് നന്ദി അറിയിക്കുന്നു, മലയാള സിനിമാ മേഖലയ്ക്കും ആശിർവാദ് കുടുംബത്തിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.’ – യു എ ഈ ഗോൾഡൻ വിസ സ്വീകരിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് ആന്റണി പെരുമ്പാവൂർ കുറിച്ചു.

Scroll to Top