കൃത്യമായി നികുതിയടച്ച് ആശീർവാദ് സിനിമാസ് ; കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ച സന്തോഷം പങ്കുവെച്ച് ആന്റണി!!

കൃത്യമായി നികുതി അടച്ചതിന് ഇന്ത്യൻ സര്‍ക്കാരിന്റെ അംഗീകാരം നേടി ആന്റണി പെരുമ്പാവൂരിന്റെ നിർമാണ് കമ്പനിയായ ആശിർവാദ് സിനിമാസ്. നിശ്ചിത തിയതികളില്‍ കൃത്യമായി നികുതിയടച്ചതിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു.പുതിയ നേട്ടം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് ആന്‍റണി പെരുമ്പാവൂർ തന്നെയാണ്.

രാഷ്ട്രനിര്‍മ്മാണത്തിന്റെ ഭാഗമാകാനും നിങ്ങള്‍ക്കൊപ്പം നടക്കാനും അനുവദിച്ചതിന് നന്ദി പറയുന്നവെന്നും അഭിമാന നിമിഷമാണിതെന്നും സർട്ടിഫിക്കേറ്റ് പങ്കുവെച്ച് ആന്റണി കുറിച്ചു.ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടൂകെട്ടില്‍ പുറത്തിറങ്ങിയ ‘ട്വല്‍ത്ത് മാന്‍’ ആണ് നിര്‍മ്മാണ കമ്പനിയുടെ അവസാന ചിത്രം.മോഹന്‍ലാല്‍ വൈശാഖ് കൂട്ടുകെട്ടില്‍ മോണ്‍സ്റ്റര്‍, ഷാജി കൈലാസ് ചിത്രം ‘എലോണ്‍’, മോഹന്‍ലാലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ബറോസ്’ എന്നീ സിനിമകളാണ് ആശിര്‍വാദിന്റേതായി പ്രദർശനത്തിന് ഒരുങ്ങുന്നത്.

Scroll to Top