എട്ട് മാസം പ്രായമുള്ള സാമിന്റെ മകൻ എൽവിൻ ഫോട്ടോയിൽ നോക്കി പപ്പ എന്ന് ചൂടികാണിക്കും.

ചിലപ്പോൾ വിധി അങ്ങനെയാണ്.നമ്മെ കൂടുതൽ കരയിക്കാനായിരിക്കും ആഗ്രഹം.വരുന്നതൊക്കെ ഇരുകയ്യും നീട്ടി സ്വീകരിക്കാൻ മാത്രമേ മനുഷ്യന് സാധിക്കുള്ളു.പട്ടാളക്കാരുടെ കുടുംബരക്കാരും അതുപോലൊരു അവസ്ഥയിലാണ് ജീവിതം മുന്നോട്ട് കൊണ്ട്പോകുന്നത്.ജമ്മു അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ വീരമൃത്യു വരിച്ച ലാൻസ് നായിക് മാവേലിക്കര പുന്നമ്മൂട് പോനകം തോപ്പിൽ സാം ഏബ്രഹാമിന്റെ മകനാണ് ആൽവിൻ.സാം വീരമൃത്യു വരിക്കുമ്പോൾ ഭാര്യ അനു 8 മാസം ഗർഭിണി ആയിരുന്നു. സാം ഏബ്രഹാമിന്റെ നാല്പത്തിഒന്നാം ചരമദിനമായ 2018 ഫെബ്രുവരി 28ന് ആണ് ആൽവിന്റെ ജനനം.
പുന്ന്മൂട് സെന്റ് ഗ്രിഗോറീസ് ഓർത്തോഡോക്സ് പള്ളിയിലാണ് സാമിന്റെ അന്ത്യവിശ്രമം.സാമിന് വേണ്ടി പ്രാർത്തിക്കാനായി എല്ലാ ഞായറാഴ്ച്ചയും അനുവും മക്കളും പള്ളിയിൽ എത്താറുണ്ട്.പപ്പ ഇവിടെ എന്ന് ചോദിച്ചാൽ ആ കുഞ്ഞ് ആൽവിൻ ഫോട്ടോ ചൂടികാണിക്കും.മകൾ എഞ്ചലും സാമിന്റെ ഫോട്ടോ കാണിച്ച് പറയുകയാണ് ,ഇതാണ് എന്റെ പപ്പ.പാവം ആ കുഞ്ഞ്മനസുകൾക്ക് അറിയില്ലലോ ഒരിക്കലും തിരിച്ച് വരാൻ പറ്റാത്ത അകലെയാണ് തങ്ങളുടെ പപ്പ എന്നത്.‘സാം അച്ചായൻ നഷ്ടമായതിന്റെ വേദന കുടുംബത്തിന് ഇപ്പോഴും മാറിയിട്ടില്ല. എന്തൊക്കെ ലഭിച്ചാലും പകരമാകില്ലല്ലോ?’ സഹകരണ വകുപ്പിൽ ക്ലാർക്ക് ആയ അനു പറഞ്ഞുനിർത്തുമ്പോൾ ചുറ്റും മൗനം.