അനുസിതാര എന്ന് പറഞ്ഞാൽ മനസിലേക്ക് ഓടിവരുന്നത് കേരളതനിമ നിറഞ്ഞുനിൽക്കുന്ന ഒരു മുഖത്തെയാണ്. വളരെ കുറച്ചു കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷരെ കൈയിലെടുത്ത സുന്ദരി. 1995 ആഗസ്റ്റ് 21വയനാട് ആണ് അനുസിതാരയുടെ ജനനം. അബ്‍ദുൾ സലാമിന്റെയും രേണുകയുടെയും മകളാണ് ഈ സുന്ദരി.2013 ൽ ചിത്രീകരിച്ച പൊട്ടാസ് ബാബു എന്ന ചിത്രത്തിലൂടെയാണ് അനുസിതാര സിനിമയിലേക്ക് കടന്നുവരുന്നത്.

വിഷ്‌ണു എന്നാണ് അനുസിതാരയുടെ ഭർത്താവിന്റെ പേര്.സ്നേഹവിവാഹം ആയിരുന്നു ഇരുവരുടെയും. ഈ സുന്ദരിയെ സ്വന്തമാക്കാൻ വിഷ്ണുവിന് രണ്ട്‌വർഷം വേണ്ടിവന്നു.അനുവിന്റെ ഇരുപതാം വയസിൽ ആയിരുന്നു കല്ല്യാണം.കല്യാണം നേരത്തെ ആയിപോയതിൽ സന്തോഷം മാത്രമുള്ളു എന്നും അനുസിതാര പറയുന്നു.മറ്റാരെയും പേടിക്കാതെ സ്നേഹിക്കാം എന്നുള്ള ഭാഗ്യം തനിക്ക് ഉണ്ടെന്നും വ്യക്തമാകുന്നു.

പഠിക്കുന്ന സമയത്ത് തന്റെ പുറകിൽ ഒരുപാട് പേർ നടന്നിട്ടുണ്ട്. വേറെ ആരോടും തോന്നാത്ത ഇഷ്ടം വിഷ്ണു ഏട്ടനോട് മാത്രമാണ് തോന്നിയതെന്ന് അനുപറയുന്നു. ഇനി ആരോടും തോന്നില്ല ആ ഇഷ്ടം എന്നും.

ഫുക്രി,രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നീ സിനിമകളിലൂടെയാണ് അനുസിതാര ജനപ്രിയ നായിക പദവി നേടിഎടുത്തത്.കുഞ്ചാക്കോ ബോബൻ,ജയസൂര്യ, ഉണ്ണി മുകുന്ദൻ എന്നീ നായകന്മാർക്കൊപ്പമാണ് അനുസിതാര അഭിനയിച്ചത്.

സാധാരണ സിനിമരംഗത്ത് കല്യാണം കഴിഞ്ഞാൽ നായികമാർ അഭിനയിക്കാറില്ല. കുടുംബത്തിന്റെ ഉത്തരവാദിത്തരങ്ങളിലേക്ക് മാറുകയാണ് ചെയ്യാറുള്ളത്. എന്നാൽ അനുസിതാരയുടെ കാര്യം നേരെതിരിച്ചാണ് സംഭവിച്ചത്. കല്യാണം കഴഞ്ഞാണ് സിനിമ രംഗത്തേക്ക് സജീവമായി എത്തുന്നതും പ്രേക്ഷകമനസ്സിൽ ഇടംപിടിക്കുന്നതും.വിഷ്ണു ഏട്ടന്റെ സപ്പോർട് കൊണ്ട് മാത്രമാണ് ഈ നിലയിൽ എനിക്ക് എത്താൻ കഴിഞ്ഞതെന്ന് അനു മനസുതുറക്കുന്നു.

ജയസൂര്യ നായകനാകുന്ന ക്യാപ്റ്റൻ എന്ന ചിത്രമാണ് അനുസിതാരയുടെ ഇനി റിലീസ് ആകാനുള്ള ചിത്രം. ബിഗ് ബഡ്ജറ്റ് മൂവി കൂടിയാണ് ക്യാപ്റ്റൻ. ഇനിയും മുന്നോട്ട് അനുസിതരായുടെ നല്ല ചിത്രങ്ങൾക്കായി പ്രേക്ഷകർ കാത്തിരിക്കുകയാണ്.

അമ്മയോടൊപ്പം അനുസിത്താര

അനു സിത്താര ഫോട്ടോഷൂട്ട്‌

അനു സിത്താര ഫോട്ടോഷൂട്ട്‌

അനു സിത്താര ഫോട്ടോഷൂട്ട്‌

അനു സിത്താര ഫോട്ടോഷൂട്ട്‌

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management