ഞങ്ങളുടെ രാജകുമാരന്‍ ; മകന്റെ പേരും ഫോട്ടോയും പങ്കുവെച്ച് അനുശ്രീ !!

ബാലതാരമായി മിനി സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനുശ്രീ എന്ന പ്രകൃതി. ഓമനത്തിങ്കൾ പക്ഷി സീരിയലിൽ ആൺകുട്ടിയായി വേഷമിട്ടുകൊണ്ടാണ് മിനി സ്‌ക്രീനിന്റെ സ്വന്തം താരമായി അനുശ്രീ വളർന്നത്. ഇന്ന് നായികാ പ്രാധാന്യമുള്ള വേഷങ്ങളാണ് അനുശ്രീ കൈകാര്യം ചെയ്യുന്നത്.താരത്തിൻ്റെ വിവാഹവാർത്ത വളരെയേറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു.അനുശ്രീയുടെത് പ്രണയവിവാഹമായിരുന്നു .വിവാഹം നടന്നത് ക്ഷേത്രത്തിൽ വെച്ചായിരുന്നു. അതീവ രഹസ്യമായിട്ടായിരുന്നു ഈ വിവാഹം നടത്തിയത്.ക്യാമറ അസിസ്റ്റൻറ് ആയി പ്രവർത്തിക്കുന്ന വിഷ്ണു ആണ് അനുശ്രീയുടെ ഭർത്താവ്.അരയന്നങ്ങളുടെ വീട് എന്ന സീരിയൽ ലൊക്കേഷനിൽ വെച്ചായിരുന്നു ഇവർ ആദ്യമായി പരിചയപ്പെടുന്നത്. ഇവരുടെ ഈ ബന്ധം പിന്നീട് പ്രണയമായി മാറുകയായിരുന്നു.

കൊവിഡ് മാനദണ്ഡങ്ങൾ കാരണമാണ് വിവാഹം രഹസ്യമാക്കിനടത്തി.പൂക്കാലം വരവായ് എന്ന പരമ്പരയിൽ സംവൃത എന്ന കഥാപാത്രമായും, മഞ്ഞിൽ വിരിഞ്ഞപൂവ് പരമ്പരയിൽ മല്ലിക പ്രതാപായും അനുശ്രീ കൈയ്യടിവാങ്ങി. കരിയറിൽ തിളങ്ങി നിൽക്കുന്നതിനിടയിൽ ആണ് അനുശ്രീയുടെ വിവാഹവാർത്ത സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു വലിയ സന്തോഷം എത്തിയിരിക്കുന്നു. തങ്ങളുടെ ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് ഇരുവരും. വളകാപ്പ് ചടങ്ങ് അടുത്തിടെ ആയിരുന്നു. ഇതിന്റെ ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

കാത്തിരിപ്പിനൊടുവിൽ അനുശ്രീക്കും വിഷ്ണുവിനും ഒരു ആൺകുഞ്ഞ് ജനിച്ചിരിക്കുകയാണ്.ഇപ്പോൾ മകനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. ‘ഇവന്‍ ഞങ്ങളുടെ രാജകുമാരന്‍ ആരവ് ബേബി… മാതൃത്വം എല്ലാം മാറ്റും…’ എന്നാണ് മകന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ കുറിച്ചത്.മകൻ കുറച്ച് വലതുതായതിന് ശേഷം അഭിനയത്തിലേയ്ക്ക് തിരികെ വരാനാണ് അനുശ്രീയുടെ ആഗ്രഹമെന്ന് താരം പറഞ്ഞിരുന്നു.മകനൊപ്പമുള്ള ചിത്രത്തിന് നിരവധി പേരാണ് ലൈകും കമന്റുമായി എത്തിയത്.

Scroll to Top