നാടൻ ലുക്കിൽ മാങ്ങവിലപ്നക്കാരിയായി അനുശ്രീ, കിലോ എത്ര രൂപയെന്ന് പ്രേക്ഷകർ.

യുവഅഭിനേത്രികളില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അനുശ്രീ. റിയാലിറ്റി ഷോയില്‍ നിന്നും സിനിമയിലേക്കെത്തിയ താരം വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിലൂടെയാണ് ഈ താരം സിനിമയില്‍ അരങ്ങേറിയത്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങിയ താരങ്ങളുള്‍പ്പടെ നിരവധി പേര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു.

എന്നാല്‍ താരത്തിന് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രം ആയിരുന്നു മഹേഷിന്റെ പ്രതികാരം. പിന്നീട് മലയാള സിനിമയില്‍ തിരക്കുള്ള താരമായ് മാറി അനുശ്രീ.സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം നിരവധി ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി മിക്കപ്പോഴും പങ്കുവയ്ക്കാറുണ്ട്. കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗൺ കാലത്താണ് അനുശ്രീ ഇൻസ്റ്റയിൽ ഏറെ സജീവമായത്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വൈറലാവുകയാണ്. വഴിയോരത്ത് മാങ്ങ വിൽക്കുന്ന ഒരു കടയിൽ കടക്കാരിയായി ഇരിക്കുന്ന ചിത്രങ്ങൾ അനുശ്രീ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അങ്ങനെ ഒരു മാമ്പഴക്കാലം എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്.

അനുശ്രീയുടെ കസിനായ മഹേഷാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.ചുരിദാർ ധരിച്ച് തനിനാടൻ ലുക്കിലാണ് അനുശ്രീയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്.ചിത്രങ്ങൾക്ക് വളരെ രസകരമായ കമന്റുകളുമായി നിരവധി ആളുകൾ ആണ് രംഗത്ത് എത്തിയത്.

Scroll to Top