മകളുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി അർജുൻ അശോകൻ ; അൻവി മോൾക്ക് ആശംസയുമായി താരങ്ങൾ !!!

മലയാള സിനിമയിലെ പുതുമുഖ നടനാണ് അർജുൻ അശോകൻ.മലയാള സിനമയിലെ കോമഡി നടനായ ഹരിശ്രീ അശോകന്റെ മകനാണ് അർജുൻ. 2012-ൽ അദ്ദേഹം ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തി.അഞ്ച് വർഷത്തിന് ശേഷം പറവ എന്ന ചിത്രത്തിലൂടെയാണ് പ്രധാന വേഷം ചെയ്തത്. നടൻ സൗബിൻ ഷാഹിർ സംവിധാനം ചെയ്ത ചിത്രമാണിത്.സഹനടനായും വില്ലനായും ഇപ്പോൾ നായകനായും മലയാള സിനിമയിൽ നിറഞ്ഞ് ആടുകയാണ് അർജുൻ അശോകൻ.പറവ, മന്ദാരം, ബി.ടെക്, വരത്തൻ, ജൂൺ, ഉണ്ട, അമ്പിളി, അണ്ടർവേൾഡ്, സ്റ്റാന്‍റ്അപ്പ്,ജാൻ .എ .മൻ തുടങ്ങി നിരവധി സിനിമകൾ ചെയ്തു കഴിഞ്ഞു.

2018 ഡിസംബർ 2 ന് അർജുൻ എറണാകുളം സ്വദേശിയും പ്രണയിനിയുമായ നിഖിതയെ വിവാഹം കഴിച്ചു. ഇരുവർക്കും ഇപ്പോൾ ഒരു മകളുണ്ട്. അൻവി എന്നാണ് കുഞ്ഞുമോളുടെ പേര്. കുഞ്ഞു പിറന്ന സന്തോഷം അർജുൻ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു അൻവി കുട്ടിയുടെ ഒന്നാം പിറന്നാൾ .സോഷ്യൽ മീഡിയയിലൂടെ ആണ് അർജുൻ അശോകൻറെ ഏകമകൾ അൻവിയുടെ പിറന്നാളാഘോഷത്തിനെ ചിത്രങ്ങളും വീഡിയോകളും ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്.മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ എല്ലാവരും ചടങ്ങിൽ വന്നിരുന്നു, കൊച്ചി മാരിയറ്റ് ഹോട്ടലിൽ വച്ചാണ് പിറന്നാൾ ആഘോഷങ്ങൾ നടന്നത്.

സൗബിൻ ഷാഹിർ, ആസിഫ് അലി, ബാലു വർഗീസ്, തുടങ്ങിയവർ കുടുംബസമേതം ചടങ്ങുകളിൽ പങ്കെടുത്തു. പിറന്നാളിന് ഒരുക്കിയത് പിങ്ക് കളർ തീം ആയിരുന്നു. പിങ്ക് ഡ്രസ് അണിഞ്ഞുകൊണ്ട് അതീവ സുന്ദരിയായാണ് ഏകമകൾ ചടങ്ങിൽ എത്തിയതും.എല്ലാവരും ഒരുമിച്ച് സന്തോഷത്തോടെ നൃത്തം ചെയ്യുന്നതും ചിത്രങ്ങൾ എടുക്കുന്നതും ഒക്കെ വീഡിയോയിലൂടെ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയയായ വൃദ്ധി വിശാലും കുടുംബവും ചടങ്ങിന് എത്തിയിരുന്നു.

Scroll to Top