കുതിരക്കൊപ്പമുള്ള ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് അപർണ്ണ തോമസ് !!! വൈറൽ ഫോട്ടോസ്

പ്രേക്ഷകരുടെ ഇഷ്ട ജോഡികൾ ആണ് ജീവയും ഭാര്യ അപർണ്ണയും, സരിഗമപയെന്ന ഷോയിലൂടെയായിരുന്നു ജീവ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയത്. സൂര്യ മ്യൂസിക്കിൽ കോ ആങ്കർ ആയി എത്തിയപ്പോഴായിരുന്നു ജീവയും അപർണ്ണയും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും. എയര്‍ഹോസ്റ്റസായ അപര്‍ണ്ണ ഇടയ്ക്ക് സരിഗമപയിലേക്ക് അതിഥിയായെത്തിയിരുന്നു. താന്‍ പോലും ഇതേക്കുറിച്ച്‌ അറിഞ്ഞിരുന്നില്ലെന്നും ശരിക്കും സര്‍പ്രൈസായി പോയെന്നുമായിരുന്നു ജീവ പറഞ്ഞത്.

ജെയിംസ് ആൻഡ് ആലീസ് എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച പ്രേക്ഷകരുടെ ഇഷ്ട നടി കൂടിയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അപര്‍ണ്ണ തോമസ് പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. മോഡേണ്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്. അപർണയുടെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്ക് അത്രമേൽ പ്രിയ പെട്ടതാണ് ഗ്ലാമർ ലുക്കിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ നിമിഷ നേരംകൊണ്ടാണ് വൈറലാകുന്നത്. സദാചാര വാദികൾ ചിത്രങ്ങൾക്ക് താഴെ മോശം കമന്റുകളുമായി എത്തുന്നുണ്ടെങ്കിലും അതിനെയൊന്നും അപർണ്ണ മൈന്റ് ചെയ്യാറില്ല.

കുതിരയെ പിടിച്ചു കൊണ്ട് വെള്ളയിൽ രാഞ്ജിയെ പോലെ തോന്നിപ്പിക്കുന്ന ഫോട്ടോഷൂട്ടാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഫീമെയിൽ ഫോട്ടോഗ്രാഫർ ഡെയ്സി ഡേവിഡാണ് അതിമനോഹരമായ രീതിയിൽ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

Scroll to Top