തിയേറ്റർ പോലും തുറക്കുന്നില്ല, അവസ്ഥ അറിയുമോ, പടം 8 നിലയിൽ പൊട്ടുമെന്ന് കമെന്റിന് മറുപടി നൽകി അപ്പാനി ശരത്.

ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ്‌ അപ്പാനി ശരത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലിഡയറീസ് എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയിലേക്ക് കടന്നുവരുന്നത്. ചിത്രത്തില്‍ അപ്പാനി രവി എന്ന കഥാപാത്രത്തെയായിരുന്നു ശരത് അവതരിപ്പിച്ചത്. അപ്പാനി രവി എന്ന കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ചതിനാലാണ് അപ്പാനി ശരത് എന്ന വിളിക്കുന്നത്.അംഗമാലി ഡയറിക്ക് ശേഷം ലാല്‍ജോസിന്റെ സംവിധാനത്തില്‍ എത്തിയ വെളിപാടിന്റെ പുസ്തകത്തില്‍ ഫ്രാന്‍ക്ലിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രത്തിലെ ജിമിക്കി കമ്മല്‍ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. പിന്നീട് ജിജോ ആന്റണി സംവിധാനം ചെയ്ത പോക്കിരി സൈമണ്‍, സന്തോഷ് നായര്‍ സംവിധാനം ചെയ്യ്ത സച്ചിന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

തമിഴ് സിനിമാതാരം വിശാലിന്റെ സണ്ടകോഴി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ ശരത് തമിഴ് സിനിമയിലും അഭിനയിച്ചു.ഹൈജാക്കിങുമായി ബന്ധപ്പെട്ട ത്രില്ലർ കഥയായ മിഷൻ സി എന്ന ചിത്രമാണ് ഇനി അപ്പാനി ശരത് നായകനാകുന്നത്.സിനിമയിൽ കൈലാഷ്, മേജർ രവി, മീനാക്ഷി ദിനേശ് തുടങ്ങിയവർ അണിനിരക്കുന്നു.വിനോദ് ഗുരുവായൂര്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന സിനിമയാണ് മിഷന്‍ സി. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ച വിവരം പ്രേക്ഷകരുമായി പങ്കുവയ്ക്കുകയായിരുന്നു താരം. എന്നാൽ ഇതിന് കമ്മെന്റ് വന്നത് ഇങ്ങനെ,പോസ്റ്റര്‍ കണ്ടാല്‍ അറിയാം എട്ട് നില’ എന്നാണ്.

സിനിമയുടെ പോസ്റ്റര്‍ കണ്ട് വിലയിരുത്തിയ ഈ വിമർശകന് ഉചിതമായ മറുപടിയാണ് അപ്പാനി ശരത് നൽകിയത്.താരത്തിന്റെ മറുപടി ഇതിനോടകം തന്നെ വൈറൽ ആണ്.‘തിയറ്റര്‍ പോലും ഇതുവരെ തുറന്നിട്ടില്ല, ചേട്ടന് അറിയുമോ ഞങ്ങളുടെ അവസ്ഥ. ചേട്ടാ ഓരോ സിനിമയും ഞങ്ങള്‍ അത്രയും പ്രതീക്ഷയോടെ ആണ് നോക്കി കാണുന്നത്. ഞങ്ങളുടെ മുന്നോട്ടുള്ള ജീവിതം ആണ് ഇത്. കഴിഞ്ഞ 2 വര്‍ഷം ആയി ഒരു സിനിമ തിയറ്ററില്‍ വന്നിട്ട്. എന്നിട്ടും ഞാന്‍ ഇപ്പോഴും പിടിച്ചു നില്‍ക്കാനായി ഓടുകയാണ്. പ്ലീസ് വെറുതെ ഓരോന്ന് പറയരുത്. നിങ്ങള്‍ക്ക് ഇതൊക്കെ തമാശയും വെറും സിനിമയും ആയിരിക്കും. പക്ഷേ എനിക്കിതു ജീവിതമാണ്. ഇതിപ്പോ പറയണം എന്നു തോന്നി.

Scroll to Top