ഉത്ഘാടന വേദിയിൽ പ്രണയാർദ്രമായി ആരതിക്കൊപ്പം ഡാൻസ് കളിച്ച് റോബിൻ; വിഡിയോ

ബിഗ് ബോസ് സീസൺ ഫോർ വിജയി ആയി പ്രേക്ഷകർ ഏറെ പ്രതീക്ഷിരുന്ന താരമാണ് റോബിൻ.വിജയ കിരീടം താരത്തിന് ലഭിച്ചിലെങ്കിലും അതിലും ഇരട്ടി സന്തോഷമേകി അദ്ദേഹത്തിന് ആരാധകർ നൽകിയ ട്രോഫി.റോബിന് ലഭിച്ച വലിയ ജനപിന്തുണ ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. ഇത്രയധികം ആരാധകരുള്ള മറ്റൊരു മത്സരാര്‍ത്ഥി ബിഗ് ബോസിനുണ്ടായിട്ടില്ല.റോബിൻ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള സ്വീകരണമായിരുന്നു തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ലഭിച്ചത്.എയർപോർട്ടിൽ എത്തിയപ്പോൾ അദ്ദേഹത്തെ ഒരു നോക്ക് കാണാൻ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത് .

റോബിനെ വാരിപ്പുണർന്നു ആരാധകർ സന്തോഷം പ്രകടിപ്പിച്ചു. റോബിൻ രാജാവേ നിങ്ങളാണ് വിജയ് എന്ന് എല്ലാവരും ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാൽ ആരാധകരെ കണ്ട് കൈവീശിയും തൊഴുത്ത് റോബിൻ സന്തോഷം പ്രകടിപ്പിച്ചു.ഷോ കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും റോബിൻ തിരക്കിലാണ്. ഉദ്ഘാടനങ്ങളും പുതിയ സിനിമകളുടെ ചർച്ചകളുമൊക്കെയായി റോബിൻ്റെ ഓട്ടം തുടരുന്നു.ഇപ്പോഴിതാ വൈറൽ ആകുന്നത് കൊച്ചിയിൽ ഒരു ഉത്ഘാടനത്തിന് എത്തിയപ്പോൾ ഉള്ള വീഡിയോ ആണ്. കൊച്ചി സിൽകോൺ ഷോപ്പിന്റെ ഉത്ഘാടന വേദി ആയിരുന്നു അത്.

റോബിൻ എത്തിയത് ആരതി പൊടിയ്ക്ക് ഒപ്പമാണ്. ആരതിയുടെ കൈ പിടിച്ചാണ് വേദിയിലേക്ക് എത്തിയത്.കൂടാതെ ഇവർക്കൊപ്പം നിന്ന് സെൽഫി എടുക്കാൻ റോബിനും ആരതിയും മറന്നില്ല.ആരതിയും റോബിനും സ്റ്റേജിൽ മറ്റ് താരങ്ങൾക്കൊപ്പം ഡാൻസ് കളിക്കുകയും ചെയ്തു.റോബിനൊപ്പം ആദ്യമായാണ് ആരതി ഒരു’പൊതു പരിപാടിയിൽ പങ്കെടുക്കുന്നത്. നിരവധി പേരാണ് ഇവരെ കാണാൻ എത്തിയത്.

Scroll to Top