ഹിന്ദിയിലും ആറാടി മോഹൻലാൽ ; ‘ആറാട്ട്’ഏറ്റെടുത്ത് നോർത്ത് ഇന്ത്യൻസ് !

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആറാട്ട്.ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.മികച്ച പ്രതികരണമാണ് പ്രേക്ഷകർ സിനിമയ്ക്ക് നൽകുന്നത്.പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ നെയ്യാറ്റിന്‍കരയില്‍ നിന്നും പാലക്കട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

ശ്രദ്ധ ശ്രീനാഥാണ് നായിക. കെജിഎഫില്‍ പ്രതിനായക വേഷത്തിലെത്തിയ രാമചന്ദ്ര രാജു ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നെടുമുടി വേണു, സായ്കുമാര്‍, സിദ്ധിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. വിജയ് ഉലക്‌നാഥ് ഛായാഗ്രഹണവും സമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. സംഗീതം രാഹുല്‍രാജ്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പുറത്തിറങ്ങിയിരിക്കുകയാണ്. യൂട്യൂബിലാണ് ഹിന്ദി പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രം വലിയ രീതിയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്.ഒരു ദിവസംകൊണ്ട് യൂട്യൂബില്‍ 2 മില്യണ്‍ കാഴ്ച്ചക്കാരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അഡ് വൈസ് മീഡിയ ആക്ഷന്‍ മൂവീപ്രസ് എന്ന ചാനലിലാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് വന്നിരിക്കുന്നത്.കമന്റ് ബോക്‌സില്‍ വന്നിരിക്കുന്ന കമന്റുകളെല്ലാം വളരെ മികച്ച സിനിമയാണെന്നാണ്.

മോഹന്‍ലാലിന്റെ അഭിനയത്തിനും ചിത്രത്തിനും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായാണ് കാത്തിരിക്കുന്നതെന്നാണ് സിനിമ കണ്ട് കഴിഞ്ഞവര്‍ കമന്റ് ചെയ്തിരിക്കുന്നത്. ബോളിവുഡിനേക്കാള്‍ മികച്ചത് സൗത്ത് ഇന്ത്യന്‍ സിനിമകളാണെന്നും നിരവധി പേര്‍ കമന്റില്‍ പറയുന്നു. ക്ലൈമാക്‌സില്‍ വന്ന ട്വിസ്റ്റ് അത്യുഗ്രനാണെന്നും അഭിപ്രായം പറയുന്നവരുണ്ട്.

Scroll to Top