സോഷ്യൽ മീഡിയയിൽ തരംഗമായി മാറി അർജ്ജുൻ അശോകനും കുടുംബവും ; ഫോട്ടോസ്

മലയാള സിനിമയിലെ പുതുമുഖ നടനാണ് അർജുൻ അശോകൻ.മലയാള സിനമയിലെ കോമഡി നടനായ ഹരിശ്രീ അശോകന്റെ മകനാണ് അർജുൻ. 2012-ൽ അദ്ദേഹം ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തി.അഞ്ച് വർഷത്തിന് ശേഷം പറവ എന്ന ചിത്രത്തിലൂടെയാണ് പ്രധാന വേഷം ചെയ്തത്. നടൻ സൗബിൻ ഷാഹിർ സംവിധാനം ചെയ്ത ചിത്രമാണിത്.സഹനടനായും വില്ലനായും ഇപ്പോൾ നായകനായും മലയാള സിനിമയിൽ നിറഞ്ഞ് ആടുകയാണ് അർജുൻ അശോകൻ.

നോടകം തന്നെ പറവ, മന്ദാരം, ബി.ടെക്, വരത്തൻ, ജൂൺ, ഉണ്ട, അമ്പിളി, അണ്ടർവേൾഡ്, സ്റ്റാന്‍റ്അപ്പ് തുടങ്ങി നിരവധി സിനിമകൾ ചെയ്തു കഴിഞ്ഞു. 2018 ഡിസംബർ 2 ന് അർജുൻ എറണാകുളം സ്വദേശി നിഖിതയെ വിവാഹം കഴിച്ചത് .എട്ടുവർഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.കഴിഞ്ഞ നവംബർ 25നാണ് അർജുന്റെ ആദ്യത്തെ കണ്മണി പിറന്നത്. അൻവി എന്നാണ് ആ കൊച്ചുസുന്ദരിയുടെ പേര്.

മകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ അധികമൊന്നും അർജുൻ പങ്കു വയ്ക്കാറില്ല.ഇപ്പോഴിതാ, ഭാര്യ നിഖിതയ്ക്കും കുഞ്ഞിനുമൊപ്പമുള്ള മനോഹരമായൊരു ചിത്രങ്ങൾ സോഷ്യൽ മീഡിയയില്‍‌ പങ്കുവച്ചിരിക്കുകയാണ് അർജുൻ.അർജ്ജുൻ അശോകൻറെ പുതിയ കുടുംബചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. കുഞ്ഞിനെ കൈയ്യിലെടുത്തു കൊണ്ടിരിക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് അർജ്ജുൻ ഇപ്പോഴെത്തിയിരിക്കുന്നത്. നിരവധി ആരാധകർ ആണ് ചിത്രത്തിന് താഴെ കമന്റുകൾ ഉമായി എത്തുന്നത്.

Scroll to Top