എല്ലാരോടും നന്ദി മാത്രം തോളോട് ചേര്‍ന്ന് സ്വപ്നം സാധ്യമാക്കി നല്‍കിയ എല്ലാരോടും

സംവിധായകൻ അരുൺഗോപിയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ :

ഇന്ന് രാവിലെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന നമ്മുടെ സിനിമയുടെ പാക്ക് അപ്പ് ആയിരുന്നു എന്റെ രണ്ടാമത്തെ(സംവിധാനം) എന്റെ ആദ്യത്തെ(എഴുത്തു)സിനിമ.! എല്ലാരോടും നന്ദി മാത്രം തോളോട് ചേര്‍ന്ന് സ്വപ്നം സാധ്യമാക്കി നല്‍കിയ എല്ലാരോടും..! വാക്കിലൊതുങ്ങാതെ സ്‌നേഹം ടോമിച്ചയനോടും, അപ്പുവിനോടും, നോബിളിനോടും, ആന്റണി ചേട്ടനോടും, മലയാളത്തിന്റെ വിസ്മയം ലാലേട്ടനോടും ഇവരാണ് ഈ സിനിമയുടെ കാരണക്കാര്‍.. നന്ദി.. പ്രൊഡക്ഷനിലെ ബിജുവില്‍ തുടങ്ങി എന്തിനും ഏതിനും വലം കൈ ആയി നിന്ന പാര്‍ത്ഥനും ഷിഹാബിനോടുമൊക്കെ നന്ദിയില്‍ ഒതുക്കാന്‍ കഴിയില്ല എന്ന് അറിയാം.. എന്നെക്കാളേറെ ഈ സിനിമയ്ക്കായി നെട്ടോട്ടം ഓടിയ എന്റെ ടീം പാര്‍ത്ഥന്‍, ബാലു, അമൃത്, ലാല്‍, ആരോണ്‍, ഓസ്റ്റിന്‍, ശിവറാം, ആന്‍മി, അന്നു, സജിത്ത് നിങ്ങളെ ഹൃദയത്തോട് ചേര്‍ക്കുന്നു.. ഇനി ഒരു കാത്തിരിപ്പാണ് അഭിനന്ദനും ഞാനും ജോസഫ് നെല്ലിക്കലും പീറ്റര്‍ ഹെയ്നും ലിബിനും ധന്യയുമൊക്കെ മനസ്സ് അറിഞ്ഞു ചെയ്ത ഈ സിനിമ വിവേക് ഹര്‍ഷനിലൂടെ ഗോപി സുന്ദറിലൂടെ രംഗനാഥ് രവിയിലൂടെ പൂര്‍ണമായി വെള്ളിത്തിരയിലെത്താന്‍.. കൂടെ ഉണ്ടാകുമെന്ന വിശ്വാസത്തോടെ..
പ്രാര്‍ത്ഥനയോടെ..
സ്‌നേഹത്തോടെ അരുണ്‍ ഗോപി

ഒരു സര്‍ഫറിന്റെ വേഷത്തിലാണ് പ്രണവ് എത്തുന്നത്. തന്റെ കഥാപാത്രത്തെ പൂര്‍ണതയില്‍ എത്തിക്കാനായി പ്രണവ് ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ പോയി സര്‍ഫിങ് പഠിക്കുകയായിരുന്നു. ഒരു മാസത്തോളം അവിടെ പോയി താമസിച്ചു സര്‍ഫിങ് തന്ത്രങ്ങള്‍ പഠിച്ചു തെളിഞ്ഞതിനു ശേഷമാണു പ്രണവ് ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. ഗോവ, കാഞ്ഞിരപ്പള്ളി, ഹൈദരാബാദ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലായാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് പൂര്‍ത്തിയാവുക. പുതുമുഖ നടി റേച്ചല്‍ ആണ് ഈ ചിത്രത്തില്‍ പ്രണവിന് നായികയായെത്തുന്നത്.പ്രണവ് മോഹന്‍ലാല്‍ – അരുണ്‍ഗോപി ടീമിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണം പൂര്‍ത്തിയായി. തന്റെ രണ്ടാം സംവിധാന സംരംഭവും ആദ്യ എഴുത്ത് സിനിമയുമായ ഈ സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍ ഒപ്പം നിന്നതിന് അരുണ്‍ഗോപി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ സഹപ്രവര്‍ത്തകരോട് നന്ദി അറിയിച്ചിട്ടുണ്ട്. പുലിമുരുകനില്‍ മോഹന്‍ലാലിന്റെ വിസ്മയകരമായ സംഘട്ടന രംഗങ്ങളുടെ സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്നാണ് ഈ ചിത്രത്തിലുമുള്ളത്.