കുടുംബത്തിലേക്ക് ഒരു പുതിയ അതിഥി എത്തിയ സന്തോഷം പങ്കുവെച്ച് അരുൺ ഗോപനും നിമ്മിയും.

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി ശ്രദ്ധ നേടിയ ഗായകനാണ് അരുൺ ഗോപൻ. കോഴിക്കോട് സ്വദേശിയായ അരുൺ ഇന്ന് ഡോക്ടർ അരുൺ ഗോപനാണ്.പക്ഷേ സംഗീതം കൈവിട്ടിട്ടില്ല.നടിയും അവതാരകയുമായ നിമ്മിയാണ് അരുണിന്റെ ഭാര്യ. 2013ലാണ് അരുൺ​ഗോപൻ നിമ്മിയെ വിവാഹം ചെയ്യുന്നത്.നിമ്മിയും മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ്.അവതാരകയായി തിളങ്ങിയ നിമ്മിയുടെ തുടക്കം സൂര്യ ടിവിയിലൂടെയായിരുന്നു. മികച്ച നർത്തകി കൂടിയായ നിമ്മി സീരീയൽ രംഗത്തും സജീവമാണ്.

ചന്ദനമഴ എന്ന മലയാള സീരിയലിൽ ശ്രദ്ദേയമായ ഒരു കഥാപാത്രത്തെ തന്നെയാണ് നിമ്മി സീരിയലിൽ അവതരിപ്പിച്ചത്.തങ്ങളുടെ എല്ലാ വിശേഷങ്ങളുമായി ഇരുവരും സോഷ്യൽ മീഡിയയിലും സജീവമാണ്.ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ജീവിതത്തിലേക്ക് ഒരു അതിഥി കൂടി എത്തിയ സന്തോഷം പങ്കു വെച്ചിരിക്കുകയാണ് ഇവർ. നിമ്മി അരുൺ ഗോപന്റെ യൂട്യൂബ് വീഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

അരുൺ ഗോപന്റെയും നിമ്മിയുടെയും കുഞ്ഞിന്റെയുമൊപ്പം ഒരു കാർ കൂടി വീട്ടിലേക്ക് അതിഥിയായി എത്തുകയാണ്.മുൻപ് താൻ രണ്ടു കാറുകൾ വാങ്ങിയിട്ടുണ്ടെങ്കിലും കുടുംബസമേതം ആദ്യമായി വാങ്ങുന്ന കാറാണിതെന്ന സന്തോഷം അരുൺ ഗോപൻ യൂട്യൂബ് വീഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്.നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

VIDEO

Scroll to Top